Connect with us

100 വയസ് തികയാന്‍ ആറു ദിവസം മാത്രം, നടനും സംവിധായകനുമായ മൈറോണ്‍ ജി. നസ്‌ബോം അന്തരിച്ചു

News

100 വയസ് തികയാന്‍ ആറു ദിവസം മാത്രം, നടനും സംവിധായകനുമായ മൈറോണ്‍ ജി. നസ്‌ബോം അന്തരിച്ചു

100 വയസ് തികയാന്‍ ആറു ദിവസം മാത്രം, നടനും സംവിധായകനുമായ മൈറോണ്‍ ജി. നസ്‌ബോം അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ മൈറോണ്‍ ജി. നസ്‌ബോം അന്തരിച്ചു. 99 വയസായിരുന്നു. 100 വയസ് തികയാന്‍ ആറു ദിവസം ശേഷിക്കെയാണ് നടന്റെ അന്ത്യം.

ചിക്കാഗോയിലെ വസതിയിലാണ് നസ്‌ബോം അന്തരിച്ചത്. മകള്‍ കാരെന്‍ ആണ് മരണ വിവരം സ്ഥിരീകരിച്ചത്. ‘ഫീള്‍ഡ് ഓഫ് ഡ്രീംസ്, മെന്‍ ഇന്‍ ബ്ലാക്ക്,ഫാറ്റല്‍ അട്രാക്ഷന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ഹോളിവുഡില്‍ പ്രശസ്തിയിലേക്ക് എത്തിയത്. മൈക്ക് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നുവെന്ന് മകള്‍ പറഞ്ഞു.

ചിക്കാ?ഗോ ഷെക്‌സ്പീയര്‍ തിയേറ്ററിലടക്കം 50 വര്‍ഷത്തോളം സ്‌റ്റേജ് ആര്‍ട്ടിസ്റ്റായിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ദി മെര്‍ച്ചന്റ് ഓഫ് വെനീസില്‍ അവതരിപ്പിച്ച ഷൈലോക് വലിയ പ്രശംസ നേടിയിരുന്നു. 1984ല്‍ ഡ്രാമ ഡെസ്‌ക് അവാര്‍ഡ് നേടിയിട്ടുണ്ട്. 2017ല്‍ റിലേറ്റിവിറ്റി എന്ന നാടകത്തില്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനായി വേഷമിട്ടു.

ഈ കഥാപാത്രം മൈക്കിന് വലിയ പ്രശംസ നേടികൊടുത്തിരുന്നു. മൈക്ക് നസ്‌ബോം നസ്‌ബോം 1923 ഡിസംബര്‍ 29 ന് ഇല്ലിനോയിസില്‍ ജനിച്ചു. ചിക്കാഗോയിലെ അല്‍ബാനി പാര്‍ക്കിലാണ് അദ്ദേഹം വളര്‍ന്നത്.രണ്ടാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം സഖ്യസേനയുടെ പര്യവേഷണ സേനയില്‍ സേവനമനുഷ്ഠിച്ചു.

More in News

Trending

Recent

To Top