Connect with us

അല്ലു അര്‍ജുന് ജയ് വിളിക്കണം; പ്രഭാസ് ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ്

Social Media

അല്ലു അര്‍ജുന് ജയ് വിളിക്കണം; പ്രഭാസ് ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ്

അല്ലു അര്‍ജുന് ജയ് വിളിക്കണം; പ്രഭാസ് ആരാധകനെ ക്രൂരമായി മര്‍ദ്ദിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ്

താരങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ തമ്മില്‍ കലഹിക്കുന്നത് പതിവാണ്. എന്നാല്‍ പലപ്പോഴും അത് അതിര് കടക്കാറുമുണ്ട്. തങ്ങള്‍ ആരാധിക്കുന്ന താരത്തിന്റെ ചിത്രം റിലീസ് ചെയ്യുന്ന അവസരത്തിലാണ് പലപ്പോഴും അതിരുവിടുന്ന ആരാധനയുടെ തലങ്ങള്‍ പുറംലോകമറിയുന്നത്. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ഒരുപറ്റം ആരാധകര്‍ ചെയ്ത പ്രവൃത്തി പോലീസ് കേസ് വരെ എത്തിയിരിക്കുകയാണ്.

ബെംഗളൂരു സിറ്റിയ്ക്കടുത്ത കെ.ആര്‍ പുരത്താണ് സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം നടന്നത്. അല്ലു അര്‍ജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഒരു യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവാവിന് മുഖത്തടക്കം പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

യുവാവിനോട് ജയ് അല്ലു അര്‍ജുന്‍ എന്നുപറയാന്‍ അക്രമികള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇത്തരംകാര്യങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നുമാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമായ പ്രഭാസിന്റെ ആരാധകനാണ് മര്‍ദനമേറ്റതെന്നും പ്രഭാസിന്റെയും അല്ലു അര്‍ജുന്റെയും ആരാധകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് നടന്നതെന്നും പറഞ്ഞവരുണ്ട്. അതേസമയം സുകുമാര്‍ സംവിധാനംചെയ്ത പുഷ്പ 2: ദ റൂള്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അല്ലു അര്‍ജുന്‍. വിശാഖപട്ടണത്താണ് ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ മറ്റുവേഷങ്ങളിലെത്തുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധാനം.

More in Social Media

Trending

Recent

To Top