Connect with us

‘കരിമണി മാല ഇട്ടിട്ട് കെട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്… . സ്വർണ്ണം വാടകയ്ക്ക് എടുത്ത് മാത്രമെ കെട്ടിക്കൂവെന്ന് പറഞ്ഞു; അഖിൽ മാരാർ

TV Shows

‘കരിമണി മാല ഇട്ടിട്ട് കെട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്… . സ്വർണ്ണം വാടകയ്ക്ക് എടുത്ത് മാത്രമെ കെട്ടിക്കൂവെന്ന് പറഞ്ഞു; അഖിൽ മാരാർ

‘കരിമണി മാല ഇട്ടിട്ട് കെട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്… . സ്വർണ്ണം വാടകയ്ക്ക് എടുത്ത് മാത്രമെ കെട്ടിക്കൂവെന്ന് പറഞ്ഞു; അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ടൈറ്റിൽ വിജയിയാണ് ഇപ്പോൾ അഖിൽ മാരാർ. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി സിനിമയിലെത്തിയ അഖിലിന് വൻ ജനപ്രീതിയാണ് ഷോയിലൂടെ ലഭിച്ചത്. ഇപ്പോഴിതാ തന്റെ പേരിന് പിന്നിലെ ജാതിവാലിനെ കുറിച്ച് സംസാരിക്കുകയാണ് അഖിൽ മാരാർ.. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഇടപെട്ട് അഭിപ്രായങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് തുടങ്ങിയതോടെയാണ് അഖിൽ വാർത്തകളിൽ ഇടംപിടിച്ചത്.

ഇത്തരം വിവാദങ്ങളിൽ ഉൾപ്പെട്ടതോടെയാണ് ബി​ഗ് ബോസ് ഷോയിലേക്ക് താരത്തിന് ക്ഷണം വന്നത്. അഖിൽ രണ്ടാഴ്ച ഹൗസിൽ തികയ്ക്കില്ലെന്നാണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും കരുതിയത്. എന്നാൽ പലരുടെയും മുൻവിധികൾ കാറ്റിൽ പറത്തി അഖിൽ ഒന്നാം സ്ഥാനം നേടി. ഇതുവരെ കഴിഞ്ഞ അ‍ഞ്ച് സീസണുകളിലെ ഏറ്റവും ബുദ്ധിമാനായ ​ഗെയിമർ അഖിൽ മാരാരാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.ബി​ഗ് ബോസിൽ നിന്നും വിജയിയായി പുറത്ത് വന്നശേഷം ഉദ്ഘാടനവും അഭിമുഖങ്ങളും സിനിമാ ചർച്ചകളുമെല്ലാമായി തിരക്കിലാണ് അഖിൽ. താരത്തെ പോലെ തന്നെ അഖിലിന്റെ ഭാര്യയും മക്കളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഫാമിലി റൗണ്ടിൽ ലക്ഷ്മിയും മക്കളും അഖിലിനെ കാണാൻ ബി​​ഗ് ബോസിൽ എത്തിയതിന്റെ വീഡിയോകൾ വൈറലായിരുന്നു.

അഖിലിന് സിനിമയോടാണ് ഭ്രമമെങ്കിൽ ലക്ഷ്മി നൃത്തത്തിലാണ് ശോഭിച്ച് നിൽക്കുന്നത്. ഷോ വിജയിച്ച് വന്നശേഷം ഭർത്താവിനെ കണ്ണ് നിറച്ച് കാണാൻ സാധിക്കാറില്ലെന്നാണ് ലക്ഷ്മി പറയാറുള്ളത്. ഇപ്പോഴിതാ താൻ ലക്ഷ്മിയെ വിവാഹം കഴിക്കുന്ന സമയത്ത് സ്വർണ്ണത്തെ ചൊല്ലി നടന്ന രസകരമായ തർക്കത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഖിൽ മാരാർ.മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് ഭാര്യ ലക്ഷ്മിക്കൊപ്പം എത്തി അഭിമുഖം നൽകിയപ്പോഴാണ് അഖിൽ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തിയത്. താൻ സ്വർണ്ണം ആവശ്യപ്പെട്ടിരുന്നില്ലെന്നും എന്നാൽ ഭാര്യയുടെ മാതാപിതാക്കൾ അവരുടെ ഇഷ്ടപ്രകാരം സ്വർണ്ണം വാടകയ്ക്ക് എടുത്ത് കെട്ടിച്ചയയ്ക്കുകയായിരുന്നുവെന്നുമാണ് അഖിൽ പറയുന്നത്.’കരിമണി മാല ഇട്ടിട്ട് കെട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്… പക്ഷെ അവർ കേട്ടില്ല. സ്വർണ്ണം വാടകയ്ക്ക് എടുത്ത് മാത്രമെ കെട്ടിക്കൂവെന്ന് പറഞ്ഞു.

ഞാൻ ഭാവിയിൽ രക്ഷപ്പെടുമെന്ന് ഞാൻ പറഞ്ഞതാണ്. ഞാൻ പറയുമ്പോൾ എല്ലാം പുച്ഛമാണല്ലോ… എന്റെ മനസിൽ ഒരു ധാരണയുണ്ടായിരുന്നു 2020, 2021 ആകുമ്പോഴേക്കും എന്നെ കേരളത്തിൽ നാല് പേര് അറിയുകയോ അല്ലെങ്കിൽ നമ്മുടെ അഭിപ്രായം പത്ത് പേര് കേൾക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ എത്തുകയോ ചെയ്യുമെന്ന്.’ആ സമയത്ത് ഞാൻ വേ​ദിയിൽ നിന്ന് സ്ത്രീധനം ഒരു കാരണവശാലും കൊടുക്കരുത് സ്ത്രീ തന്നെയാണ് ധനമെന്നൊക്കെ പ്രസം​ഗിക്കേണ്ടി വന്നാൽ എന്റെ കല്യാണ ഫോട്ടോ എടുത്ത് വെച്ച് ആളുകൾ ചർച്ച ചെയ്യുമെന്നും എഴുപത്തിയഞ്ച് പവൻ സ്വർണ്ണം മേടിച്ചിട്ടാണോ ഈ വർത്തമാനം പറയുന്നതെന്ന് ചോദിക്കുമെന്നും അറിയാമായിരുന്നു.’

‘കാരണം വർഷങ്ങൾ കടന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. പക്ഷെ അന്ന് ഞാൻ ഇത് പറഞ്ഞപ്പോൾ അവർക്ക് മുമ്പിൽ വെറും ഊച്ചാളിയായി. ഞാൻ പലവട്ടം പറഞ്ഞു… വെറും കരിമണിമാല മാത്രം ഇട്ട് കെട്ടിച്ച് വിട്ടാൽ മതിയെന്ന്. എന്റെ ആ​ഗ്രഹം അതാണെന്നും ഞാൻ പറഞ്ഞിരുന്നു. അപ്പോൾ അവർ പറഞ്ഞു എന്റെ മോളെ ഞാൻ സ്വർണ്ണമിട്ടിട്ടെ പറഞ്ഞയക്കൂവെന്ന്’, അഖിൽ നർമ്മം കലർത്തി പറഞ്ഞു.

അഖിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് ലക്ഷ്മി അരികിലിരുന്ന് ചിരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. സ്വന്തമായി താൻ ഒന്നും ഇതുവരെയും സമ്പാദിച്ചിട്ടില്ലെന്നും വാഹനം പോലും സുഹൃത്തിന്റെ പേരിലാണെന്നും അഖിൽ വെളിപ്പെടുത്തിയിരുന്നു. പ്രാർത്ഥന, പ്രകൃതി എന്നിങ്ങനെ രണ്ട് പെൺ മക്കളാണ് അഖിലിനുള്ളത്.

More in TV Shows

Trending

Recent

To Top