Social Media
ഭാവനയോട് ക്ഷമ ചോദിച്ച് അജിത്ത്; വൈറലായി വീഡിയോ
ഭാവനയോട് ക്ഷമ ചോദിച്ച് അജിത്ത്; വൈറലായി വീഡിയോ
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.
ഇപ്പോഴിതാ ഭാവനയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്നത്.
കാണാന്‍ എത്താന്‍ വൈകിയതിന് ഭാവനയോട് മാപ്പ് ചോദിക്കുന്ന നടന്‍ അജിത്താണ് വീഡിയോയിലുള്ളത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഭാവനയുടെ വരാനിരിക്കുന്ന കന്നഡ ചിത്രം പിങ്ക് നോട്ടിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസര്‍ബൈജാനിലാണ് താരമിപ്പോഴുള്ളത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ അജിത്ത് കുമാറും കുറച്ച് ദിവസങ്ങളായി അസര്‍ബൈജാനിലുണ്ട്.
അജിത്ത് അവിടെ ഉണ്ടെന്നറിഞ്ഞ ഭാവന വിടാ മുയര്‍ച്ചിയുടെ സെറ്റിലെത്തിയിരുന്നു. എന്നാല്‍ അപ്പോള്‍ അജിത്ത് സ്ഥലത്തില്ലായിരുന്നു. ഭാവന വന്നതറിഞ്ഞ് ഉടന്‍ തന്നെ അജിത്ത് അവിടേക്ക് എത്തുകയും ചെയ്തു. സുഹൃത്തായ ഭാവനയെ കാണാന്‍ വൈകി എത്തിയതിന് താരം ക്ഷമ ചോദിക്കുകയുണ്ടായി. ആ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. വൈകിയതില്‍ ഞാന്‍ വളരെ ഖേഃദിക്കുന്നു എന്നാണ് അജിത്ത് ഭാവനയെ കണ്ടയുടന്‍ പറഞ്ഞത്.
ഇല്ല… കുഴപ്പമില്ല നിങ്ങള്‍ വൈകിയതിനാല്‍ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത് എന്നാണ് അജിത്തിനുള്ള മറുപടിയായി ഭാവന പറഞ്ഞത്. സഹതാരങ്ങള്‍ക്കും സ്ത്രീകള്‍ക്കും എപ്പോഴും പരിഗണനയും ബഹുമാനവും കൊടുക്കുന്ന നടനാണ് അജിത്ത് കുമാര്‍. ചെറിയ താരങ്ങളോട് പോലും വളരെ സ്‌നേഹത്തോടെയും താരജാഡയില്ലാതെയുമാണ് അജിത്ത് പെരുമാറാറുള്ളത്.
ഭാവനയോട് ക്ഷമ ചോദിക്കാന്‍ മനസ് കാണിച്ച അജിത്തിനെ പുകഴ്ത്തുകയാണ് ആരാധകര്‍. എന്തുകൊണ്ട് അജിത്തിനെ ആരാധിക്കുന്നുവെന്നതിനുള്ള ഉത്തരം താരത്തിന്റെ ഈ സിംപ്ലിസിറ്റി തന്നെയാണെന്നാണ് പുതിയ വീഡിയോ വൈറലായതോടെ ആരാധകര്‍ കുറിക്കുന്നത്. 2010ല്‍ ഇറങ്ങിയ അസല്‍ എന്ന ചിത്രത്തിലാണ് അജിത്തും ഭാവനയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ശരണ്‍ സംവിധാനം ചെയ്ത സിനിമ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പ്രഭു, സമീറ റെഡ്ഡി തുടങ്ങിയവരും അഭിനയിച്ച സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് സൂപ്പര്‍ താരമാണ് തലയെന്ന് സിനിമാപ്രേമികള്‍ വിശേഷിപ്പിക്കുന്ന നടന്‍ അജിത്ത് കുമാര്‍. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ മാത്രം നടനാവുകയും അല്ലാത്തപ്പോള്‍ ഒരു സാധാരണക്കാരനെപ്പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുമാണ് അജിത്തിന് ഇഷ്ടം. സ്റ്റാര്‍ഡം തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില നടന്മാരില്‍ ഒരാള്‍ കൂടിയാണ് അജിത്ത് കുമാര്‍.
വളരെ വിരളമായി മാത്രമാണ് അജിത്ത് കുമാര്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. അല്ലാത്തപ്പോഴെല്ലാം താരം ബൈക്ക് റൈഡിങും മറ്റുമായി ലോകം ചുറ്റുകയാണ്. തുനിവിന് ശേഷം ഒരു അജിത്ത് പടം റിലീസ് ചെയ്തിട്ടില്ല. വിടാമുയര്‍ച്ചിയാണ് അണിയറയില്‍ ഒരുങ്ങുന്ന അജിത്ത് സിനിമ. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. 2010ല്‍ ഇറങ്ങിയ അസല്‍ എന്ന ചിത്രത്തിലാണ് അജിത്തും ഭാവനയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.
ശരണ്‍ സംവിധാനം ചെയ്ത സിനിമ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പ്രഭു, സമീറ റെഡ്ഡി തുടങ്ങിയവരും അഭിനയിച്ച സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കാലത്ത് തമിഴില്‍ തിരക്കുള്ള നടിയായിരുന്ന ഭാവന അസലിന് ശേഷം സിനിമയില്‍ അഭിനയിച്ചിരുന്നില്ല. ഒടുവില്‍ ‘ദ ഡോ’ര്‍ എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ തിരിച്ചെത്തുകയാണ്. ഒരു കാലത്ത് തമിഴില്‍ തിരക്കുള്ള നടിയായിരുന്ന ഭാവന ജയംരവി അടക്കമുള്ള ഒട്ടുമിക്ക തമിഴ് താരങ്ങള്‍?ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഹണ്ട്, പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവയാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.