Connect with us

‘ചേട്ടനും കൂട്ടുകാരും ചെറുപ്പത്തിൽ അവരുടെ ഗ്രൂപ്പിലേക്ക് എന്നെ അടിപ്പിക്കില്ലായിരുന്നു; ദിലീപിനെ കുറിച്ച് അനിയൻ അനൂപ്

Movies

‘ചേട്ടനും കൂട്ടുകാരും ചെറുപ്പത്തിൽ അവരുടെ ഗ്രൂപ്പിലേക്ക് എന്നെ അടിപ്പിക്കില്ലായിരുന്നു; ദിലീപിനെ കുറിച്ച് അനിയൻ അനൂപ്

‘ചേട്ടനും കൂട്ടുകാരും ചെറുപ്പത്തിൽ അവരുടെ ഗ്രൂപ്പിലേക്ക് എന്നെ അടിപ്പിക്കില്ലായിരുന്നു; ദിലീപിനെ കുറിച്ച് അനിയൻ അനൂപ്

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെ . ഇപ്പോൾ താരത്തിന്റെ അനിയനും സിനിമയിൽ സംവിധയകനായി ചുവട് വെച്ചിരിക്കുകയാണ് .സിനിമയിലേക്ക് എത്താൻ ആ​ഗ്രഹിക്കുന്നവർക്ക് എന്നും പ്രചോദനമാണ് നടൻ ദിലീപ്. മിമിക്രി സ്റ്റേജുകളിൽ നിന്ന് തുടങ്ങിയതാണ് ദിലീപിന്റെ കലാ ജീവിതം മിമിക്രി വേ​ദികളിൽ നിന്നും ടെലിവിഷനിൽ‌ സുഹൃത്തുക്കൾക്കൊപ്പം ദിലീപ് പരിപാടികൾ അവതരിപ്പിച്ചു.പിന്നീട് സിനിമയിൽ സഹ സംവിധായകനായി പ്രവേശിക്കുന്നത്. നാളുകളോളം സഹ സംവിധായകനായി ജോലി ചെയ്ത ശേഷം സിനിമകളിൽ ചെറിയ വേഷങ്ങൾ ദിലീപ് ചെയ്ത് തുടങ്ങി.അവിടെ നിന്ന് പ്രാധാന്യമുള്ള സഹനടൻ വേഷങ്ങളിലേക്ക് ദിലീപ് എത്തി. ശേഷം സല്ലാപത്തിലൂടെ നായകനായി. പിന്നീടങ്ങോട്ട് ദിലീപിന്റെ കാലമായിരുന്നു.

സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം തന്നെ പിടിച്ച് നിന്ന് തന്റെ സിനിമകൾ വിജയിപ്പിച്ച് ജനപ്രിയ നായകനെന്ന പട്ടം സിനിമാ പ്രേമികളിൽ‌ നിന്നും നേടിയെടുത്തു. ഇന്ന് വെറും നായക നടൻ മാത്രമല്ല ദിലീപ് നിർമാതാവായും വിതരണക്കാരനായുമെല്ലാം ​ദിലീപ് വളർന്നു.ദിലീപിന്റെ നിർമ്മാണത്തിൽ ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ സിനിമ തട്ടാശ്ശേരി കൂട്ടമാണ്. ദിലീപിന്റെ സഹോദരൻ അനൂപാണ് സിനിമ സംവിധാനം ചെയ്തത്. അനൂപിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ കൂടിയാണ് തട്ടാശ്ശേരി കൂട്ടം.

പുതുമുഖങ്ങളില്‍ കുറച്ച് പടങ്ങള്‍ കൊണ്ടുതന്നെ ജനമനസുകളില്‍ സ്ഥാനം കരസ്ഥമാക്കിയ അര്‍ജുന്‍ അശോകന്‍ നായകനായി എത്തിയ ചിത്രത്തില്‍ വിജയരാഘവന്‍, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍.പി.ദേവ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഇപ്പോഴിത ദിലീപിനെ കുറിച്ച് സഹോദരൻ അനൂപ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ‘എല്ലാ ഇടത്തും ഉള്ളപോലെ ചേട്ടനും അനുജനും തമ്മിലുള്ള വഴക്കുകൾ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു.’

‘ചേട്ടനും കൂട്ടുകാരും ചെറുപ്പത്തിൽ അവരുടെ ഗ്രൂപ്പിലേക്ക് എന്നെ അടിപ്പിക്കില്ലായിരുന്നു. അവർക്ക് അവരുടെ ഒരു ഗ്യാങ് ഉണ്ടായിരുന്നു. നമ്മൾ പന്തുകളിക്കാനൊക്കെ പോകുമ്പോൾ അതിൽ നമ്മളെ കേറ്റില്ല. നമ്മൾ മാറി നിൽക്കുന്ന അവസ്ഥ ആയിരുന്നു. എന്നാൽ ഒരു പ്രായം കഴിഞ്ഞപ്പോൾ സംസാരിക്കാൻ തുടങ്ങി.’അന്ന് മാറ്റി നിർത്തിയപ്പോൾ വിഷമം തോന്നിയിരുന്നു. ഇതുവരെയും ഞാൻ ഇക്കാര്യം പറഞ്ഞിട്ടില്ല. ഇപ്പോഴാകും ഇത് അറിയുന്നത്. അതുകഴിഞ്ഞ് നമ്മൾ പിന്നീട് സിനിമ തുടങ്ങിയപ്പോഴൊക്കെ ഒരു ഈക്വൽ സ്‌പെയ്‌സ് കിട്ടിയിട്ടുണ്ട്. സിനിമയുടെ കാര്യങ്ങളൊക്കെയും നമ്മൾ പരസ്പരം ഡിസ്കസ് ചെയ്യാറുണ്ട്.’

‘ദിലീപേട്ടന്റെ ചാന്തുപൊട്ടായിരുന്നു എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രം. ചാന്തുപൊട്ട് കഴിഞ്ഞു പുള്ളി വീട്ടിൽ വരുമ്പോൾ ആ കഥാപാത്രം ഒന്നും വിട്ടുപോയിരുന്നില്ല. ഇരിക്കുന്നതിൽ വരെ ആ കഥാപാത്രം ഉണ്ടായിരുന്നു.”അത്രയും പുള്ളി അതിൽ ഇൻവോൾവ്ഡ് ആരുന്നു. അതൊക്കെ നമുക്ക് നല്ല പോലെ ഫീൽ ചെയ്തിട്ടുണ്ടായിരുന്നു. എന്താ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴാണ് പുള്ളി തന്നെ അക്കാര്യം ഓർത്തിരുന്നത്.’

‘ഏട്ടനും ഞാനുമാണ് അച്ഛന്റെ പേരിലുള്ള ട്രിസ്റ്റിന്റെ ട്രസ്റ്റേഴ്‌സ്. ഞങ്ങൾ ഒരുമിച്ചാണ് അത് ചെയ്യുന്നത്. ഇടയ്ക്ക് ചില കാര്യങ്ങൾ കാരണം സ്റ്റോപ്പ് ചെയ്തിരികുകയിരുന്നു.’ഇനിയും അത് തുടർന്ന് പോകണം. നമ്മൾക്ക് കിട്ടുന്നതിന്റെ ഒരു പങ്ക് നമുക്ക് മറ്റുള്ളവർക്കും കൊടുക്കണം എന്ന തീരുമാനം ഏട്ടനാണ് പറഞ്ഞ് തന്നത്’ അനൂപ് പറഞ്ഞു. ദിലീപ് പുതിയ സിനിമകളുടെ ഷൂട്ടിങും മറ്റുമായി തിരക്കിലാണ്.


വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ ചിത്രീകരണം പൂർത്തിയായ സിനിമ. വീണ നന്ദകുമാറാണ് ചിത്രത്തിൽ നായിക. ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനാണ്.
രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടർവേള്‍ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ തരംഗമായി കഴിഞ്ഞു. ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ്.
മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള സിനിമകളിലൊന്നാണ്. തമന്നയാണ് നായിക. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

More in Movies

Trending

Recent

To Top