News
കാര്‍ വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ ഓട്ടോ വിളിച്ചാണ് സെറ്റിലെത്തിയിരുന്നത്; തന്റെ അഭിനയ കാലത്തെ കുറിച്ച് സ്മൃതി ഇറാനി
കാര്‍ വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ ഓട്ടോ വിളിച്ചാണ് സെറ്റിലെത്തിയിരുന്നത്; തന്റെ അഭിനയ കാലത്തെ കുറിച്ച് സ്മൃതി ഇറാനി
മിനി സ്‌ക്രീന്‍ രംഗത്തുനിന്നും രാഷ്ട്രീയത്തിലെത്തി കേന്ദ്രമന്ത്രിപദം വരെ എത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. ഇപ്പോഴിതാ അഭിനയ ലോകത്ത് നിന്നും തനിക്ക് അനുഭവിക്കണ്ടി വന്ന കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സ്മൃതി. കാര്‍ വാങ്ങാന്‍ വേണ്ടത്ര പണമില്ലാതിരുന്നതിനാല്‍ ഓട്ടോ വിളിച്ചാണ് സെറ്റിലെത്തിയിരുന്നതെന്ന് സ്മൃതി പറഞ്ഞു. ഒരഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ക്യൂംകി സാസ് ഭീ കഭി ബഹു ഥീ എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളാണ് സ്മൃതി ഇറാനി ഓര്‍ത്തെടുത്തത്. 1800 രൂപയാണ് ആദ്യ വര്‍ഷത്തില്‍ പ്രതിഫലമായി ലഭിച്ചിരുന്നത്. സഞ്ചരിക്കാന്‍ കാറുണ്ടായിരുന്നില്ല. നാണക്കേട് തോന്നുന്നുവെന്ന് പറഞ്ഞ് തന്റെ മേക്കപ്പ് മാനാണ് ഒരു കാര്‍ വാങ്ങാനാവശ്യപ്പെട്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു.
നിര്‍മാതാവ് ശോഭാ കപൂറിന്റെ നിര്‍ബന്ധങ്ങളേക്കുറിച്ചും സ്മൃതി മനസുതുറന്നു. സെറ്റില്‍ ഭക്ഷണവും വെള്ളവും നിര്‍മാതാവ് അനുവദിച്ചിരുന്നില്ല. സെറ്റിലെ ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അവര്‍ വിശദീകരിച്ചു. അഭിനേതാക്കള്‍ക്ക് ചായ കുടിക്കാമെങ്കിലും സാങ്കേതിക വിദഗ്ദ്ധര്‍ക്ക് അതിന് അനുമതിയുണ്ടായിരുന്നില്ല.
അതിനാല്‍ തന്റെ ചില ടെക്‌നീഷ്യന്‍ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാന്‍ സെറ്റില്‍ നിന്ന് പോകാറുണ്ടായിരുന്നെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു. തുള്‍സി എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയില്‍ സ്മൃതി അവതരിപ്പിച്ചത്. ഈ പരമ്പരയിലൂടെയാണ് അവര്‍ മിനിസ്‌ക്രീന്‍ രംഗത്ത് കാലുറപ്പിക്കുന്നതും. 2003ലാണ് സ്മൃതി ബിജെപിയില്‍ ചേരുന്നത്.