സ്ത്രീകളോട് മോശമായി പെരുമാറുന്നത് സ്ഥിരം സ്വഭാവമാണ്, അന്നൊക്കെ നിഷ്കളങ്കയായതുകൊണ്ട് ഇതൊന്നും മനസിലാക്കാൻ കഴിഞ്ഞില്ല; സൽമാൻ ഖാനെതിരെ നടി സോമി അലി
നടൻ സൽമാൻ ഖാനെതിരെ നടി സോമി അലി. തല്ലുന്നത് സ്നേഹം കൊണ്ടാണെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും സംഗീത ബിജിലാനി തങ്ങളുടെ ബന്ധം അറിഞ്ഞതോട് കൂടിയാണ് അവരുടെ വിവാഹം മുടങ്ങിപ്പോയതെന്നും ഒരു ബോളിവുഡ് ചാനലിന് നൽകിയ അഭിമുഖത്തിൽ സോമി അലി പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറുന്നത് സൽമാൻ ഖാന്റെ സ്ഥിരം സ്വഭാവമാണ്. അന്നൊക്കെ നിഷ്കളങ്കയായതുകൊണ്ട് ഇതൊന്നും മനസിലാക്കാൻ കഴിഞ്ഞില്ലെന്നും സോമി അലി അഭിമുഖത്തിൽ പറഞ്ഞു. മുൻപ് സൽമാൻ ഖാനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ സോമി അലി തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഈ പോസ്റ്റ് പിന്നീട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരുന്നു. പക്ഷേ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സോമി അലി പറഞ്ഞത്
ബോളിവുഡിലെ പ്രമുഖ താരമായ സൽമാൻ ഖാനുമായുണ്ടായ പ്രണയത്തിന്റെ പേരിൽ സിനിമ ചർച്ചകളിൽ ഇടം പിടിച്ചിട്ടുള്ള താരമാണ് സോമി അലി. സൽമാൻ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങൾ സോമി മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്.