Malayalam Breaking News
വഴിത്തിരിവായി അഞ്ജലിയുടെ ഫോണ്‍ കോള്‍! അഞ്ജലിയുടെ ഈ വലിയ മനസ്സ് ഇനിയും കാണാതെ പോകരുത്….. വഴക്കിട്ട ആള്‍ക്ക് വേണ്ടി മോഹന്‍ലാലിനോട് കേണപേക്ഷിച്ച് അഞ്ജലി അമീര്‍……
വഴിത്തിരിവായി അഞ്ജലിയുടെ ഫോണ്‍ കോള്‍! അഞ്ജലിയുടെ ഈ വലിയ മനസ്സ് ഇനിയും കാണാതെ പോകരുത്….. വഴക്കിട്ട ആള്‍ക്ക് വേണ്ടി മോഹന്‍ലാലിനോട് കേണപേക്ഷിച്ച് അഞ്ജലി അമീര്‍……
വഴിത്തിരിവായി അഞ്ജലിയുടെ ഫോണ്‍ കോള്‍! അഞ്ജലിയുടെ ഈ വലിയ മനസ്സ് ഇനിയും കാണാതെ പോകരുത്….. വഴക്കിട്ട ആള്‍ക്ക് വേണ്ടി മോഹന്‍ലാലിനോട് കേണപേക്ഷിച്ച് അഞ്ജലി അമീര്‍……
വഴക്കിട്ട ആള്‍ക്കു വേണ്ടി തന്നെ മോഹന്‍ലാലിനോട് കേണപേക്ഷിച്ച് അഞ്ജലി അമീര്‍. ഏറ്റവും ഒടുവിലായി ബിഗ് ബോസിലേക്കെത്തിയ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജലി അമീര്‍. മമ്മൂട്ടി നായകനായെത്തിയ പേരന്‍പിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിന് മികച്ച സ്വീകരണമായിരുന്നു ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ആരാഗ്യ പ്രശ്‌നങ്ങളാല്‍ ഒരാഴ്ച തികയുന്നതിനിടെ അഞ്ജലിയ്ക്ക് ബിഗ് ബോസ് ഹൗസില്‍ നിന്നും മടങ്ങേണ്ടി വന്നു.
കഴിഞ്ഞ ദിവസം എലിമിനേഷന്‍ എപ്പിസോഡ് പുരോഗമിക്കുന്നതിനിടെയാണ് ബിഗ് ബോസ് ഹൗസിലേക്ക് അഞ്ജലിയുടെ കോളെത്തിയത്. ഇത്തവനണ എലിമിനേഷനില്‍ അഞ്ച് പേരായിരുന്നു. ഇതില്‍ പേളി മാണിയും അരിസ്റ്റോ സുരേഷും സെയ്ഫായിരുന്നു. അനൂപ് ചന്ദ്രന്‍, സാബു മോന്‍, അതിഥി എന്നിവരായിരുന്നു എലിമിനേഷനില്‍. ഇവരിലാരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ആശങ്കയിലിരിക്കെ അതിഥിയോട് ബാഗും മറ്റും എടുത്തോണ്ട് വരാന്‍ പറഞ്ഞു.
ബിഗ് ബോസ് ഹൗസില്‍ നിന്നും കലങ്ങിയ കണ്ണുകളോടെ പടിയിറങ്ങാന്‍ നേരമാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് സംഭവിക്കുന്നത്. ഇറങ്ങാന്‍ നേരം അതിഥിയെ മോഹന്‍ലാല്‍ വിളിച്ചിട്ട് ഒരു നിമിഷം നില്‍ക്കാന്‍ പറഞ്ഞു. അതിഥിയോട് ആര്‍ക്കോ ഫോണില്‍ സംസാരിക്കണം എന്നായിരുന്നു മോഹന്‍ലാല്‍. അതു മറ്റാരുമായിരുന്നില്ല അഞ്ജലി അമീര്‍ ആയിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അഞ്ജലിയുമായി ഫോണില്‍ സംസാരിച്ചത്. സുഖവിവരങ്ങള്‍ തിരക്കിയതിന് ശേഷമാണ് താരത്തോട് മറ്റുള്ളവര്‍ സംസാരിച്ചത്.
മോഹന്‍ലാലിനോട് സംസാരിച്ച ശേഷം അര്‍ച്ചനയോട് തനിക്ക് സംസാരിക്കണമെന്ന് അഞ്ജലി ആവശ്യപ്പെട്ടിരുന്നു. കുശലന്വേഷണം നടത്തിയായിരുന്നു ഇവരുവരും സംസാരം പൂര്‍ത്തിയാക്കിയത്. ഇന്നത്തെ എപ്പിസോഡിന്റെ പ്രാധാന്യത്തെക്കുറിച്ച് മോഹന്‍ലാല്‍ അഞ്ജലിയോട് ചോദിച്ചപ്പോള്‍ എലിമിനേഷനല്ലെ എന്ന് അഞ്ജലി ചോദിച്ചു. താന്‍ വരുന്ന സമയത്ത് അഞ്ച് പേരായിരുന്നു നോമിനേഷനിലുണ്ടായിരുന്നതെന്നും ഇവരിലാരെയും ഇത്തവണ പുറത്താക്കരുതെന്നും ഇത് കൂടി താങ്ങാന്‍ തനിക്കിപ്പോള്‍ കഴിയില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ എങ്ങനെ ശരിയാവും ബിഗ് ബോസ് തീരുമാനിക്കട്ടെയെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പെട്ടെന്ന് തന്നെ ബിഗ് ബോസ് അഞ്ജലിയുടെ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് അതിഥി സെയ്ഫാകുകയായിരുന്നു.
എലിമിനേഷന്‍ എപ്പിസോഡ് മാറ്റി മറിച്ച അഞ്ജലിയോട് മത്സരാര്‍ത്ഥികള്‍ നന്ദി പറഞ്ഞിരുന്നു. എലിമിനേഷനില്‍ നോമിഷന്‍ നടക്കുന്ന സമയത്ത് അഞ്ജലിയും അതിഥിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു ആര് നോമിനേറ്റ് ചെയ്യപ്പെടണമെന്ന കാര്യത്തില്‍. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തു പോകാന്‍ താത്പര്യമില്ലാത്ത അതിഥി വിട്ടുകൊടുക്കാന്‍ മനസ്സു കാട്ടിയിരുന്നില്ല. എന്നാല്‍ ഷോയിലെത്തി ഒരാഴ്ച്ചത്തെ മാത്രം പരിചയമുള്ള അഞ്ജലി ഒടുവില്‍ സ്വയം നോമിനേറ്റ് ഏറ്റെടുക്കുകയും ആലോചിച്ച് തീരുമാനമെടുക്കാന്‍ ബിഗ് ബോസ് വീണ്ടും സമയം കൊടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരുടെയും തര്‍ക്കം മൂര്‍ച്ഛിച്ച കാരണം അര്‍ച്ചനയോട് ഒരാളെ തിരഞ്ഞെടുക്കാന്‍ പറയുകായായിരുന്നു ബിഗ് ബോസ്. ഇതുപ്രകാരം അതിഥി നോമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു. ഒടുവില്‍ വഴക്കിട്ടയാള്‍ക്ക് വേണ്ടി തന്നെ അഞ്ജലി മോഹന്‍ലാലിനോടും ബിഗ് ബോസിനോടും കേണപേക്ഷിച്ചു. അഞ്ജലിയുടെ ഈ വലിയ മനസ്സ് ഇനിയും കാണാതെ പോകരുത്..
Anjali Ameer s request to Mohanlal
