Connect with us

എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു, ഇന്ന് എന്റെ ബർത്ത് ഡേ ആണെന്ന്. രണ്ടു മൂന്നു സെക്കന്റ്‌ നിശബ്ദതക്കു ശേഷം രണ്ടു പേരും ചിരിച്ചു, പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാറിന്റെ പോസ്റ്റ്

Malayalam

എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു, ഇന്ന് എന്റെ ബർത്ത് ഡേ ആണെന്ന്. രണ്ടു മൂന്നു സെക്കന്റ്‌ നിശബ്ദതക്കു ശേഷം രണ്ടു പേരും ചിരിച്ചു, പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാറിന്റെ പോസ്റ്റ്

എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു, ഇന്ന് എന്റെ ബർത്ത് ഡേ ആണെന്ന്. രണ്ടു മൂന്നു സെക്കന്റ്‌ നിശബ്ദതക്കു ശേഷം രണ്ടു പേരും ചിരിച്ചു, പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാറിന്റെ പോസ്റ്റ്

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല കൃഷ്ണകുമാറും
ഭാര്യാ സിന്ധുവും മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. കു ടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും ഇവർ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്നലെയായിരുന്നു സിന്ധു കൃഷ്ണകുമാറിന്റെ ജന്മദിനം

51ാം പിറന്നാള്‍ മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായി ആഘോഷിച്ചിരിക്കുകയാണ് സിന്ധു. പതിവ് പോലെ ഇത്തവണയും താന്‍ പ്രിയതമയുടെ പിറന്നാള്‍ മറന്നുപോയെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

കുറിപ്പ് ഇങ്ങനെയാണ്

പതിവുപോലെ രാവിലെ വിളിച്ചു സംസാരിച്ചു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും പതിവ് ഞാൻ തെറ്റിച്ചില്ല. രാവിലെ വിളിച്ചു, കാശ്മീരിൽ മക്കൾക്കും കൂട്ടുകാർക്കും ഒപ്പമായിരുന്നു സിന്ധു. വിശേഷങ്ങൾ ചോദിച്ചു എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു ഇന്നു എന്റെ ബർത്ത് ഡേ ആണെന്ന്. രണ്ടു മൂന്നു സെക്കന്റ്‌ നിശബ്ദതക്കു ശേഷം രണ്ടു പേരും ചിരിച്ചു.

ഇത്രയും കാലംകൊണ്ട് സിന്ധുവിനു കാര്യം മനസ്സിലായി. അന്നും ഇന്നും കിച്ചു ഇങ്ങനെ തന്നെ. 28 വർഷവും കൃത്യമായി മറന്നു പോയ ഒരു കാര്യം സിന്ധുവിന്റെ പിറന്നാൾ. സിന്ധു ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇന്നലെ രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഇന്നു രാവിലെ സിന്ധുവിനെ വിളിച്ചു ഞെട്ടിക്കണം എന്ന്. രാവിലെ എണീറ്റു. പതിവ് പോലെ ഫോൺകാളുകൾ വന്നു. എല്ലാം മറന്നു. അത് കൊണ്ട് സിന്ധു ഞെട്ടിയില്ല. പിന്നെ ഓർത്തു അടുത്ത വർഷം ആവട്ടെ. ഞെട്ടിക്കാം.

സിന്ധുവിന്റെ ആഗ്രഹമാണ് യാത്രകൾ. അതും മക്കളോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളിൽ. കൂടെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള, സ്കൂൾതലം മുതൽ ഊട്ടിയിൽ കൂടെ പഠിച്ച ഏറ്റവും പ്രിയപ്പെട്ട ഹസീനക്കും സുലുവിനോടും ഒപ്പം. കശ്മീരിൽ. 51 ആം പിറന്നാൾ സിന്ധുവിന്റെ ഇഷ്ടം പോലെ, ആഗ്രഹം പോലെ നടത്തികൊടുത്ത ദൈവത്തിനു നന്ദിയെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്.

നിരവധി പേരായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റിന് താഴെയായി സിന്ധുവിന് ആശംസ അറിയിച്ചെത്തിയത്. ഇതല്ലേ ഏറ്റവും വലിയ ഭാഗ്യം.. ഇഷ്ടമെന്തെന്നു തിരിച്ചറിഞ്ഞു പിന്തുണയേകുന്നത്. ഒരു ആശംസയേക്കാളും വിലപിടിപ്പുണ്ടതിനു. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ സിന്ധു ചേച്ചി.. ഇനിയും ഒരുപാട് മധുരം നുണയാൻ പ്രിയപെട്ടവരോടൊത്തു സർവേശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഫാമിലിയാണ്, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

More in Malayalam

Trending

Recent

To Top