Hollywood
79 വയസുള്ള താന്‍ ഈയിടെ വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി; നടന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടി ആരാധകര്‍
79 വയസുള്ള താന്‍ ഈയിടെ വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി; നടന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടി ആരാധകര്‍
ക്ലാസിക് ചിത്രം ഗോഡ്ഫാദര്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് റോബര്‍ട്ട് ഡി നീറോ. പുതിയ ചിത്രമായ എബൗട്ട് മൈ ഫാദറിന്റെ പ്രചാരണത്തിരക്കിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി ഇ.ടി. കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ താരം പറഞ്ഞ ഒരുകാര്യം കേട്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
79 വയസുള്ള താന്‍ ഈയിടെ വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി എന്നാണ് ഡി നീറോ വെളിപ്പെടുത്തിയത്. രക്ഷാകര്‍തൃത്വത്തേക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി പറയവേയാണ് താന്‍ വീണ്ടും അച്ഛനായ കാര്യം ഡി നീറോ പറഞ്ഞത്. താരത്തിന് ആറുകുട്ടികളുണ്ടെന്ന കാര്യം അഭിമുഖത്തിനിടെ ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ആറല്ല ഏഴ് കുട്ടികളാണ് ഇപ്പോഴുള്ളതെന്നും അടുത്തിടെയാണ് ഏഴാമത്തെ കുട്ടി ജനിച്ചതെന്നും ഡി നീറോ അവരെ തിരുത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പറഞ്ഞില്ല. ഡി നീറോയുടെ പ്രതിനിധി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഡി നീറോയ്ക്ക് ആദ്യഭാര്യയായ ഡയാന ആബട്ടില്‍ ഡ്രേന എന്ന മകളും റാഫേല്‍ എന്ന മകനുമുണ്ട്.
ഡ്രേനയ്ക്ക് ഇപ്പോള്‍ 51 വയസുണ്ട്. റാഫേലിന് 46ഉം. 1995ല്‍ മുന്‍ കാമുകിയായ ടൂക്കീ സ്മിത്തില്‍ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇരുവര്‍ക്കും ഇപ്പോള്‍ 27 വയസായി. 24കാരനായ എലിയട്ട്, 11 വയസുള്ള മകള്‍ ഹെലന്‍ ഗ്രേയ്‌സ് എന്നിവരാണ് സൂപ്പര്‍ താരത്തിന്റെ അഞ്ചാമത്തേയും ആറാമത്തേയും മക്കള്‍. താരത്തിന്റെ മുന്‍ ഭാര്യയായ ഗ്രേയ്‌സ് ഹൈടവര്‍ ആണ് ഇവരുടെ അമ്മ.
മാസം 26നാണ് എബൗട്ട് മൈ ഫാദര്‍ തിയേറ്ററുകളിലെത്തുക. സ്റ്റാന്‍ഡപ് കൊമേഡിയനായ സെബാസ്റ്റ്യന്‍ മാന്നിസാല്‍ക്കോ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ലോറാ ടെറൂസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.