Connect with us

സ്വതന്ത്രനായി സഞ്ചരിക്കാൻ ആ​ഗ്രഹിക്കുന്നു, സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ള ആളല്ല പ്രണവന്ന് മോഹൻലാൽ, ഹൃദയം ഹിറ്റായപ്പോൾ മകന് കൊടുത്ത സമ്മാനം; ഞെട്ടിച്ചുകളഞ്ഞു

Actor

ചുരുങ്ങിയ സിനിമകൾ ചെയ്ത് മലയാളികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു പ്രണവ് മോഹൻലാൽ. പ്രണവിന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ തിയേറ്റർ ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്.

അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഇപ്പോഴിതാ പ്രണവിനെയും മകൾ വിസ്മയയെയും കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹൻലാൽ.

സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ള ആളല്ല പ്രണവെന്നും നിർ‌ബന്ധിച്ചാണ് ആദ്യ സിനിമ ചെയ്തതെന്നും മോഹൻലാൽ പറയുന്നു. “പ്രണവിന് സിനിമയിൽ അങ്ങനെ അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ള ആളല്ല. നമ്മൾ നിർ‌ബന്ധിച്ച് അഭിനയിപ്പിക്കുന്ന ആളാണ്. സ്വതന്ത്രനായി സഞ്ചരിക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് പ്രണവ്. സിനിമയുമായി കൂടിച്ചേരുന്ന സമത്താണ് അയാളിപ്പോൾ. അവന് കുറച്ച് സമയം ആവശ്യമാണ്”, എന്ന് മോഹൻലാൽ പറയുന്നു. ഹൃദയം ഹിറ്റായപ്പോൾ എന്ത് സമ്മാനമാണ് കൊടുത്തതെന്ന ചോദ്യത്തിന്, എന്റെ ഹൃദയം കൊടുത്തുവെന്നാണ് മോഹൻലാൽ പറഞ്ഞത്.

അതേസമയം, മായ വലിയൊരു കവയത്രിയൊന്നും അല്ലെന്നും അവര് പണ്ടെഴുതിയ കുറേ കളക്ഷൻസ് നമ്മൾ കണ്ടു. അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു സക്സസ് ആണെന്നുമാണ് മോഹൻലാൽ പറയുന്നത്. അടുത്തൊരു ബുക് എഴുതാൻ കുട്ടിക്ക് കഴിയുമോ എന്നൊന്നും എനിക്കറിയില്ല. അവരെല്ലാം ഫ്രീ തിങ്കേഴ്സ് ആണ്. എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം നമ്മൾ കൊടുത്തിട്ടുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

More in Actor

Trending

Recent

To Top