Connect with us

അദ്ദേഹവും അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്…അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട്!

Malayalam

അദ്ദേഹവും അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്…അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട്!

അദ്ദേഹവും അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്…അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട്!

നടൻ സുകുമാരന്റെ 23-ാം ചരമവാർഷികത്തിൽ പ്രിയപ്പെട്ട അച്ഛനെ ഓർക്കുകയാണ് മക്കളും മരുമക്കളും. നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ എഴുതിയ വാചകങ്ങളാണ് ഇതിൽ ശ്രദ്ധേയം.

“അച്ഛൻ, കൂടെ ജീവിക്കുന്ന മനുഷ്യനിൽ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവർ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാൻ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ പ്രസിദ്ധമായ ദേഷ്യം പോലും കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും നേരിൽ കണ്ടറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. അച്ഛനെ ഞങ്ങൾ എന്നും സ്നേഹത്തോടെ ഓർക്കും.”

അച്ഛന് അഭിമാനമാവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.എല്ലാക്കാലത്തും മിസ് ചെയ്യുന്നു എന്ന് തന്നെയായിരുന്നു ഇന്ദ്രജിത്തിനും പറയാനുണ്ടായിരുന്നത്.

1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

about sukumaran

More in Malayalam

Trending

Recent

To Top