Malayalam
ഓരോ ക്ലാസിലും ഓരോ പ്രണയങ്ങൾ..പ്രണയ സങ്കൽപ്പങ്ങൾ മാറ്റിയത് വരദ..ജിഷിൻ മനസ്സ് തുറക്കുന്നു!
ഓരോ ക്ലാസിലും ഓരോ പ്രണയങ്ങൾ..പ്രണയ സങ്കൽപ്പങ്ങൾ മാറ്റിയത് വരദ..ജിഷിൻ മനസ്സ് തുറക്കുന്നു!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് ജിഷിൻ മോഹനും വരദയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. പ്രേക്ഷകരുടെ പ്രിയ താരദമ്പതികകൾ ടിക്‌ടോകിലും സജീവമാണ്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
തന്റെ പ്രണയ ജീവിതത്തെ കുറിച്ച് പറയുകയാണ് ജിഷിൻ.വിവാഹം വളരെ വേഗത്തിലായിരുന്നതു കൊണ്ട് ഒരുപാട് പ്രണയിച്ചു നടക്കാനൊന്നും സാധിച്ചില്ല. പക്ഷേ, ഇപ്പോള്‍ ശരിക്കും പ്രണയം ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ജിഷിൻ പറയുന്നത്.
ജിഷിന്റെ വാക്കുകൾ…
എന്റെ ആദ്യ പ്രണയം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു. പിന്നെ ഓരോ ക്ലാസിലും ഓരോ പ്രണയങ്ങൾ. പത്താം ക്ലാസ് വരെ അങ്ങനെ പോയി. എന്നാൽ അതൊന്നും പ്രണയമല്ല, പ്രായത്തിന്റേതായ ഒരു ആകർഷണം മാത്രമാണ് എന്നറിയാൻ അൽപം വൈകിപ്പോയി. കോളജിൽ പഠിക്കുന്ന കാലഘട്ടത്തിൽ വളരെ സീരിയസ് ആയ ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ ചില ചില കാരണങ്ങൾ കൊണ്ട് അത് മുന്നോട്ടു പോയില്ല. ആ പ്രണയം പരാജയം എനിക്ക് എല്ലാവരോടും, പ്രത്യേകിച്ച് പെൺകുട്ടികളോട് ദേഷ്യം തോന്നാന്‍ കാരണമായി. അതെല്ലാം പ്രായത്തിന്റേതായ എടുത്തു ചാട്ടം മാത്രമായിരുന്നു.
പഞ്ചാരയടി, കറക്കം എന്നിങ്ങനെയുള്ള അപക്വമായ സങ്കൽപമായിരുന്നു പ്രണയത്തെക്കുറിച്ച് എനിക്ക് ഉണ്ടായിരുന്നത്. എന്നാൽ അതെല്ലാം മാറിയത് വരദ ജീവിതത്തിലേക്ക് വന്നതോടെയാണ്. അമല സീരിയലിന്റെ ലൊക്കേഷനും അതിന്റെ ഡയറക്ടറുമാണ് ഞങ്ങളുടെ പ്രണയത്തന് കാരണമായത്. ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാനും വരദയും സംസാരിച്ചിരിക്കുമായിരുന്നു. ഞങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ പലതും ഒന്നായിരുന്നു എന്നതാണ് ഇതിനു കാരണം. അങ്ങനെയിരിക്കുമ്പോഴാണ് ഡയറക്ടർ വരദയ്ക്ക് എന്നോട് എന്തോ പ്രത്യേക താൽപര്യം ഉണ്ടെന്ന് പറയുന്നത്. ഇതു തന്നെ അദ്ദേഹം അവളോടും പറഞ്ഞു. അങ്ങനെ ഞങ്ങൾ പരസ്പരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെയായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം.
പരസ്പരം ഇഷ്ടം തുറന്നു പറയുന്നതിനു മുൻപേ ഞങ്ങൾ പ്രണയത്തിലാണ് എന്ന രീതിയിൽ സെറ്റിൽ വാർത്ത പരന്നു. അതോടെ ഞങ്ങൾ സംസാരിക്കാതെയായി. സെറ്റിൽ അവളുടെ കൂടെ മാതാപിതാക്കൾ വരാറുണ്ട്. അങ്ങനെ സംസാരിക്കാൻ സാധിക്കാതെ വന്നതോടെ, എന്നാൽ നമുക്ക് കെട്ടിയാലോ എന്നായി ഞാൻ. അവൾ അതിനു സമ്മതം പറഞ്ഞതോടെ ഞങ്ങളുടെ പ്രണയം ‘ലീഗൽ’ ആയി. പക്ഷേ, അതുകൊണ്ടൊന്നും തീർന്നില്ല. രണ്ടുപേരുടെയും വീട്ടുകാരെയും പറഞ്ഞു സമ്മതിപ്പിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഒടുവിൽ സമ്മതം കിട്ടി, ഞങ്ങളുടെ പ്രണയത്തിന്റെ രണ്ടാം ഘട്ടത്തിന് അങ്ങനെ തുടക്കമായി.
‘അമല’ സീരിയൽ കഴിയും മുന്‍പ് വിവാഹം കഴിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. വലിയ ആർഭാടങ്ങളിലൊന്നും താൽപര്യമില്ലായിരുന്നു. ചടങ്ങുകൾ ലളിതമായി നടത്താൻ തീരുമാനിച്ചു. അങ്ങനെ ആഗ്രഹിച്ചതു പോലെ ഒരു ചടങ്ങിൽ ഞങ്ങൾ വിവാഹിതരായി.
jishin about his family life