Connect with us

സാങ്കേതിക വശങ്ങളിലെ തകരാർ ; പ്രാണ ഓർമപ്പെടുത്തുന്നത്!!

Malayalam Breaking News

സാങ്കേതിക വശങ്ങളിലെ തകരാർ ; പ്രാണ ഓർമപ്പെടുത്തുന്നത്!!

സാങ്കേതിക വശങ്ങളിലെ തകരാർ ; പ്രാണ ഓർമപ്പെടുത്തുന്നത്!!

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലയാണ് സിനിമ. സിനിമ എന്ന മാധ്യമം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഓരോരുത്തരും സിനിമയെ ഇഷ്ടപ്പെടുന്നതും ഓരോരോ രീതിയിലാണ്. സിനിമയെ സൂഷ്മമായി നിരീക്ഷിക്കുന്നവരും സിനിമ ചുമ്മാ കണ്ടുപോകുന്നവരുമുണ്ട്. അതുപോലെ ഒരു സിനിമയ്ക്ക് പിന്നിൽ ഒരുപാട് സ്വപനങ്ങളുടെയും കഷ്ട്ടപ്പെടുന്നവരുടെയും കഥയുണ്ട്.ഒരു സിനിമ ജനിക്കുമ്പോൾ ഇവയെല്ലാം ഒന്നിച്ച് ചേർന്ന് റിസൾട്ട് ഉണ്ടാകുന്നു. തീയേറ്ററുകളിലെ സാങ്കേതിക വശങ്ങളിലെ തകരാർ ഒരിക്കലും ഒരു സിനിമയെ ബാധിക്കാൻ പാടില്ല. പ്രേഷകരോടും സിനിമയോടും ചെയ്യുന്ന ക്രൂരതയാണത്.

പ്രാണ മികച്ച ഒരു പരീക്ഷണ ചിത്രമാണ്. മലയാളികൾക്ക് അഭിമാനിക്കാൻ പറ്റിയ സിനിമ. വി കെ പ്രകാശ് സംവിധാനം ചെയ്ത് നിത്യ മേനോൻ മാത്രമായി അഭിനയിക്കുന്ന ചിത്രം പ്രദർശനം തുടരുകയാണ്. വളരെ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം ക്യാമറയ്ക്കും ശബ്ദത്തിനും ലൈറ്റിനും വളരെ പ്രാധാന്യമുള്ള സിനിമയാണ്. ഇവ മൂന്നും അതെ എഫക്ടിൽ ലഭിക്കുന്ന തീയേറ്ററുകളിൽ സിനിമ ഓടിയിട്ടേ കാര്യമുള്ളൂ.

സിനിമ പഠിക്കുക അല്ലങ്കില്‍ സിനിമയെ പറ്റി അറിയുക മനസ്സിലാക്കുക, എന്നത് വളരെ ശ്രമകരമാണ്. നമുക്ക് മുന്നില്‍ തീയറ്ററുകളില്‍ വരുന്ന എല്ലാ ചിത്രങ്ങളില്‍ നിന്നും ഇതെല്ലാം അറിയാന്‍ കഴിയില്ല. ചില സിനിമകള്‍ പല മേഖലകളും പഠിക്കാന്‍ പാകത്തിനാണ് പുറത്തിറങ്ങുന്നത്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഒരു ചിത്രം. ക്യാമറ ലൈറ്റ് ശബ്ദം ഇങ്ങനെ പലതും ടെക്‌നിക്കലായി മനസ്സിലാക്കാം പ്രാണയിലൂടെ.

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച്‌ റസൂല്‍ പൂക്കുട്ടി കേരളത്തിന്റെ തീയറ്ററുകള്‍ സന്ദര്‍ശിക്കുകയുണ്ടായി, അദ്ദേഹം പറഞ്ഞത് ‘നിങ്ങള്‍ ചതിക്കപ്പെടുകയാണ്’, എന്നാണ്. പോപ്‌കോണ്‍ പെപ്‌സി എന്നിവ വില്‍ക്കാന്‍ ഉള്ള സ്ഥലമല്ല തീയറ്ററുകള്‍. സിനിമ ശരിയായ രീതിയില്‍ കാണാനും ആസ്വദിക്കാനുമുള്ള കേന്ദ്രമായി തന്നെ തീയറ്ററുകള്‍ മാറണം. നമ്മള്‍ സിനിമയുടെ നൂതന വഴികളെ കുറിച്ച്‌ എത്ര മാത്രം ബോധവാന്മാര്‍ ആയിരിക്കണം എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രാണ.

about praana movie

More in Malayalam Breaking News

Trending

Recent

To Top