Malayalam Breaking News
ഓട്ടത്തിൽ ഓട്ടം മാത്രമല്ല ചവിട്ടുനാടകവുമുണ്ട്!!!
ഓട്ടത്തിൽ ഓട്ടം മാത്രമല്ല ചവിട്ടുനാടകവുമുണ്ട്!!!
പുതുമുഖ നായകന്മാരെ അണിനിരത്തി സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം. സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓട്ടം. ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം.
കലാമൂല്യമുള്ള ചിത്രമാണ് ഓട്ടം. കളിമണ്ണിന് ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ചവിട്ടുനാടക ഗാനങ്ങളും, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയും, നാടന്‍ പാട്ടുകളും ഓട്ടത്തിലുണ്ട്. കോഴിക്കോട്ടെ തെരുവു ഗായകനായ ബാബുഭായിയും ചിത്രത്തിലുണ്ട്.
പ്രശസ്ത സംവിധായകനും, ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് ഒരു ഗാനം രചിച്ചിരിക്കുന്നത്. കൂടാതെ ബി.കെ നാരായണന്റെ രണ്ട് ഗാനങ്ങളുമുണ്ട്.മ്യൂസിക് കമ്മട്ടിപ്പാടത്തിന്റെ മ്യൂസിക് ഡയറക്ടറായ ജോണ്‍ പി. വര്‍ക്കിയും, ‘ഒപ്പം’ സിനിമയുടെ സംഗീത സംവിധായകരായ ഫോര്‍ മ്യൂസിക്‌സും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പി. ജയചന്ദ്രന്‍ പാടുന്നു എന്നതും സവിശേഷതയാണ്.
വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ഓട്ടം. മഴവില്‍ മനോരമയിലെ നായിക-നായകന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന്‍ ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
about ottam movie
