Connect with us

ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവം;നടൻ നീരാജിന്റെ കുറിപ്പിന് താഴെ പ്രതികളെ ന്യായീകരിക്കുന്നത് ഇങ്ങനെ..മനുഷ്യത്വമില്ലാത്തവർ…

Malayalam

ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവം;നടൻ നീരാജിന്റെ കുറിപ്പിന് താഴെ പ്രതികളെ ന്യായീകരിക്കുന്നത് ഇങ്ങനെ..മനുഷ്യത്വമില്ലാത്തവർ…

ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവം;നടൻ നീരാജിന്റെ കുറിപ്പിന് താഴെ പ്രതികളെ ന്യായീകരിക്കുന്നത് ഇങ്ങനെ..മനുഷ്യത്വമില്ലാത്തവർ…

ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികളെ ന്യായീകരിക്കുന്നവർക്കെതിരെ പ്രതിഷേധമറിയിച്ച് നടൻ നീരജ് മാധവ്. ‘ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കര്‍ഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് ?’ എന്നായിരുന്നു നീരജ് ചോദ്യമുയര്‍ത്തിയത്.

എന്നാൽ നീരജിന്റെ പോസ്റ്റിന് താഴെ നിരവധി കമെന്റുകളാണ് വന്നത്. ‘വന്യജീവി ആക്രമണത്തില്‍ ഒരു മനുഷ്യന്‍ ആണ്‌ മരിച്ചതെങ്കില്‍ ആ വാര്‍ത്തയുടെ അടിയില്‍ ഒരു ആദരാജ്ഞലികള്‍ എന്നുപോലും എഴുതാന്‍ വയ്യാത്തവര്‍ ആണ്‌ ഒരു ആന ചത്തതിന് മുതലക്കണ്ണീര്‍ ഒഴുക്കാന്‍ വരുന്നത് . ഒരു മനുഷ്യന്‍ ആണ്‌ മരിച്ചതെങ്കില്‍ താങ്കള്‍ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നോ എന്നാണ് ഒരാൾ ചോദിച്ചത്.

ഇതിന് നടൻ നൽകിയ മറുപടി ഇങ്ങനെ..
ഇന്നേവരെ ഒരാനയും പ്രകോപനം ഇല്ലാതെ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ ടെറിടെറ്റിയില്‍ കയ്യേറ്റം നടത്തുമ്ബോഴാണ് അവര്‍ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടര്‍ക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാന്‍ പറ്റില്ലല്ലോ, അവര്‍ക്കു ഇതിന്റെ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികള്‍ക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ ?

‘എന്തിനാ ചേട്ടാ ഇത്ര വിഷമം, ഞാനൊക്കെ എന്‍റെ മണ്ണില്‍ അധ്വാനിച്ച്‌ ഉണ്ടാക്കുന്നത് ആന നശിപ്പിക്കുന്നത് ചേട്ടന്‍ കണ്ടിട്ടുണ്ടോ?’ ഇതായിരുന്നു മറ്റൊരു വിമര്‍ശനം. അതിനും താരത്തിന് മറുപടിയുണ്ട്.

‘ഈ വാര്‍ത്തയ്ക്കടിയില്‍ വന്ന ഒരു കമന്റാണ്. എന്റെ മണ്ണ് എന്ന് അയാള്‍ അധികാരത്തോടെ പറയുന്നത് കേട്ടില്ലേ ? ഭൂമി മനുഷ്യന്റെ മാത്രമാണോ ? വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാട്ടില്‍ കേറിച്ചെന്ന് മരം വെട്ടി, മണ്ണ് മാന്തി, വിള വെച്ച്‌, അത് വഴി പോയ ആനയെയും തീയിട്ടോടിച്ചിട്ടാണ് ഈ പറയുന്നത്. ഇതുപോലെയുള്ള ആളുകള്‍ക്കിടയില്‍ അവെയര്‍നസ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ജംഗിള്‍ സ്പീക്ക്സ് എന്ന പേരില്‍ ഒരു സീരീസ് തുടങ്ങിയത് പോലും ഈ ആശയം ഉള്‍ക്കൊണ്ടിട്ടാണ്. മഹാമാരി പോലുള്ള തിരിച്ചടികള്‍ ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രസക്തി ചര്‍ച്ച ചെയുകയും കുട്ടികളെയടക്കം പറഞ്ഞു മനസിലാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.’-നീരജ് പറയുന്നു.

‘സര്‍ പിന്നെ സിറ്റിയില്‍ പത്ത് നിലയുള്ള ഫ്ലാറഅറിന്റെ എട്ടാമത്തെ നിലയില്‍ ഇരുന്നു കാട്ടുമൃഗ സ്നേഹം പറയുന്നതുകൊണ്ട് ഒരു റിലാക്സേഷന്‍ ഉണ്ട്. കാട്ടാന ഇറങ്ങി ബേസ്മെന്റില്‍ കിടക്കുന്ന ഓഡി പൊളിക്കുമെന്നുള്ള പേടി വേണ്ടല്ലോ അല്ലേ.’-മറ്റൊരു വിമര്‍ശകന്‍ പോസ്റ്റിനു താഴെ കുറിച്ചു.പിന്നെ ഞാനിത് പറയാന്‍ വേണ്ടി കാട്ടില്‍ പോയി ഏറുമാടം കെട്ടി താമസിക്കണോ എന്നായിരുന്നു ഈ വിമര്‍ശനത്തിന് നീരജ് മാധവിന്റെ മറുപടി.

about neeraj madhav facebook post

More in Malayalam

Trending

Recent

To Top