Social Media
എന്തൊരു മനോഹരമായ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്;രവിചന്ദ്രന്‍ അശ്വിന്‍ പറയുന്നു!
എന്തൊരു മനോഹരമായ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്;രവിചന്ദ്രന്‍ അശ്വിന്‍ പറയുന്നു!
By
മലയാള സിനിമാലോകവും , പ്രേക്ഷകരും ഒരുപോലെ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചില ചിത്രങ്ങളെന്നും പ്രേക്ഷക മനസ്സിൽ ഇടം നേടും .അങ്ങനെ ഒരു ചിത്ര മായിരുന്നു ഇതും .ഓരോ കഥാപാത്രങ്ങളും വളരെ സാധാരണമായാണ് തന്റെ കഥാപാത്രം മികച്ചക്കിയത് .ഓരോ കഥ പാത്രങ്ങളും എടുത്തു പറയാക്കത്ത വീതമുള്ള അഭിനയമായിരുന്നു .ലളിതമായ കഥ പക്ഷേ മനോഹരമായ അവതരണം.
മലയാളികൾ ഈ വര്‍ഷമാദ്യം ഏറ്റെടുത്ത മലയാള സിനിമകളില്‍ ഒന്നായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്, മധു സി നാരായണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്റെതായി വന്ന ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ‘എന്തൊരു മനോഹരമായ സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഈ ചിത്രം. ലളിതമായ കഥ പക്ഷേ മനോഹരമായ അവതരണം’, എന്നാണ് കുമ്പളങ്ങി നൈറ്റസിനെക്കുറിച്ച് രവിചന്ദ്രന്‍ അശ്വിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുന്‍പും മലയാളികള്‍ അല്ലാത്ത ആളുകള്‍ സിനിമയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തമിഴ് നടന്‍ കാര്‍ത്തി അടക്കമുളളവരായിരുന്നു ചിത്രത്തെ പ്രശംസിച്ചിരുന്നത്.
കുമ്പളങ്ങിയിലെ നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, അന്ന ബെന്‍. മാത്യു തോമസ്, ഗ്രേസ് ആന്റണി തുടങ്ങിയവരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. 100ലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
about kumbalangi night movie