Malayalam
ഡബ്ല്യുസിസിയില്‍ നിന്നും രാജിവെച്ച സംവിധായിക വിധു വിന്‍സെന്റുമായി കൂടിക്കാഴ്ച അടുത്തുതന്നെയുണ്ടാ വുമെന്ന് നടി റിമ കല്ലിങ്കല്‍!
ഡബ്ല്യുസിസിയില്‍ നിന്നും രാജിവെച്ച സംവിധായിക വിധു വിന്‍സെന്റുമായി കൂടിക്കാഴ്ച അടുത്തുതന്നെയുണ്ടാ വുമെന്ന് നടി റിമ കല്ലിങ്കല്‍!
ഡബ്ല്യുസിസിയില്‍ നിന്നും രാജിവെച്ച സംവിധായിക വിധു വിന്‍സെന്റുമായി കൂടിക്കാഴ്ച അടുത്തുതന്നെയുണ്ടാ വുമെന്ന് നടി റിമ കല്ലിങ്കല്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യതമാക്കിയത്.
റിമയുടെ വാക്കുകള്‍
ഒരു സംഭാഷണത്തില്‍ തീരാത്ത പ്രശ്നങ്ങളില്ല. പരസ്പരം ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഊഷ്മളതയും അടുപ്പവുമൊന്നും ഫോണിലൂടെയോ സ്ക്രീനിലൂടെയോ കിട്ടില്ല. അങ്ങനെയൊരു അവസരം ഉണ്ടായിട്ടില്ല എന്നതാണ് ഞങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നം. വളരെ ചുരുക്കം ആളുകളോടേ നമുക്കൊരു ആത്മബന്ധം തോന്നുകയുളളൂ. അവരെയൊന്നും നമ്മള്‍ കൈവിട്ട് കളയരുത്. വിധുവുമായി കൂടിക്കാഴ്ചയ്ക്കുളള വാതില്‍ തുറന്നിരിക്കുകയാണ്.
ഡബ്ല്യുസിസി വെറുമൊരു കളക്ടീവ് മാത്രമാണ്. ഞങ്ങള്‍ സംഘടനാ പ്രവര്‍ത്തനം നടത്തിക്കളയും എന്ന് പറഞ്ഞ് വന്നവരല്ല. ഒരു പ്രശ്ന പരിഹാര സെല്ലുമല്ല. പ്രഷര്‍ ഗ്രൂപ്പാണ്. ഒരു സ്ത്രീക്കെതിരെ വലിയ പ്രശ്നമുണ്ടായ പശ്ചാത്തലത്തില്‍ ബാക്കിയുളള സംഘടനകള്‍ അതിനോട് പ്രതികരിച്ചത് വളരെ നിര്‍വികാരമായിട്ടാണ്. അവരെ ഒരു ഇരയായിട്ടല്ല, സര്‍വൈവര്‍ ആയിട്ടാണ് കാണേണ്ടത്. ഇതുപോലത്തെ ഒരുപാട് കേസ് ചുറ്റുമുണ്ട്. ഇനിയെങ്കിലും പ്രതികരിക്കണം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന ഗ്രൂപ്പാണ് ഡബ്ല്യുസിസി. ഞങ്ങള്‍ കളക്ടീവായി നില്‍ക്കുന്നതിന് ഒരു ലക്ഷ്യമുണ്ട്. തൊഴിലിടങ്ങളില്‍ തുല്യമായ നീതിയും അവസരങ്ങളും വേണം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുളള അന്തരീക്ഷവും വേണം.
ABOUT RIMA KALLINKAL
