Connect with us

വിവാഹം അന്തസ്സായിട്ട് നടത്തുമെന്ന് ബാല, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം !

Actor

വിവാഹം അന്തസ്സായിട്ട് നടത്തുമെന്ന് ബാല, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം !

വിവാഹം അന്തസ്സായിട്ട് നടത്തുമെന്ന് ബാല, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം !

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടൻ ബാല. സിനിമാ കടുംബത്തിൽ ജനിച്ച് വളർന്ന നടൻ 2003 ൽ ആയിരുന്നു സിനിമാ ജീവിതം ആരംഭിക്കുന്നത്. 2006 ൽ ആയിരുന്നു നടന്റെ മോളിവുഡ് പ്രവേശനം. കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു താരം. നായക കഥപാകത്രങ്ങളെ പോലെ ബാലയുടെ വില്ലൻ വേഷകളും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹേറ്റേഴ്സില്ലാത്ത നടനാണ് ബാല.

സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. വിവാഹമോചിതനായതിനെക്കുറിച്ച് നിരവധി തവണ ബാല തുറന്നുപറഞ്ഞിരുന്നു. ബാല വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. വിവാഹവാര്‍ത്തയില്‍ വിശദീകരണവുമായി താരമെത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ദൈവത്തിന്റെ കൈയ്യിലാണെന്നായിരുന്നു ബാലയുടെ മറുപടി.

വിവാഹം നടന്നേക്കും. അത് നിങ്ങളെയെല്ലാം അറിയിക്കും. അന്തസ്സായിട്ട് തന്നെ വിവാഹം നടത്തും. വിവാഹ ആലോചനകളൊക്കെ വരുന്നുണ്ട്. ആദ്യ വിവാഹം പരാജയമായതിന്റെ പേടിയുണ്ട്. അടുത്തിടെയും തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞിരുന്നു. സ്‌നേഹം നിറഞ്ഞ വീടായിരിക്കും തന്റേത്, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം. വിവാഹത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ, പേടിയുണ്ട്, എല്ലാവരേയും അറിയിച്ച് അന്തസ്സായേ ഞാന്‍ വിവാഹം നടത്തുള്ളൂ. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരത്തിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ മാറിനിന്നിരുന്നുവെന്ന് താരം പറയുന്നു. മാനസികമായി വല്ലാതെ തകര്‍ന്നുപോയ അവസ്ഥയുണ്ടായിരുന്നു. കുറേക്കാലത്തേക്ക് അഭിമുഖങ്ങളൊന്നും കൊടുത്തിരുന്നില്ല താനെന്നും താരം പറയുന്നു. പിന്നീടാണ് എല്ലാത്തില്‍ നിന്നും റിക്കവര്‍ ചെയ്തത്. ചില കാര്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് താനെന്നും ബാല പറയുന്നു. താരങ്ങളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വെച്ച് സഹോദരന്‍ സിനിമ ചെയ്യുന്നുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ വില്ലനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി കീര്‍ത്തി സുരേഷും അണിനിരക്കുന്നുണ്ടെന്നും ബാല പറയുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ അജിത്തുമായി അടുത്ത സൗഹൃദമുണ്ട് ബാലയ്ക്ക്.

നിങ്ങളെപ്പോലെ ജീവിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. നിങ്ങള്‍ അത്രയധികം നല്ലവനാണ്. ബാല നീ ചെറുപ്പമാണ്, നിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം മാറും. നീ നല്ലൊരു വ്യക്തിയാണ്. എല്ലാത്തില്‍ നിന്നും മാറി തിരിച്ചെത്തും, ഞാനാണ് പറയുന്നത് നീ കുറിച്ച് വച്ചോയെന്നായിരുന്നു അജിത്ത് അന്ന് പറഞ്ഞത്. അതിന് ശേഷമായാണ് താന്‍ പുലിമുരുകന്‍ ചെയ്തത്. സിനിമ ഉപേക്ഷിക്കാനായി തീരുമാനിച്ച സമയമായിരുന്നു അത്.എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ജീവിതത്തിലെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് മാത്രം.

ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞു.

about actor

More in Actor

Trending

Recent

To Top