Malayalam
നടന്‍ അബിയുടെ പിതാവ് അന്തരിച്ചു!
നടന്‍ അബിയുടെ പിതാവ് അന്തരിച്ചു!
അന്തരിച്ച നടന്‍ അബിയുടെ പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാല്‍) എം.ബാവ അന്തരിച്ചു. 93 വയസ്സായിരുന്നു.
കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ എന്‍.ജി.ഒ. ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായിരുന്നു. മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം, ഗവ. സര്‍വീസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്. 15 വര്‍ഷം മുവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജുമാ-അത്ത് പ്രസിഡന്റായിരുന്നു. എം.ഇ. എസ്., ജുമാ അത്ത് കൗണ്‍സില്‍ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നിട്ടുണ്ട്. മേളയുടെ ഭരണ സമിതിയംഗമായിരുന്നു.
അമീര്‍ നവാസ് (ബിസിനസ്), ക്ലീന്‍ കേരളാ മിഷന്‍ മുന്‍ മാനേജിംഗ് ഡയറക്‌റും ദേശീയ സമ്ബാദ്യ പദ്ധതി ഡയറക്ടറും കുടുംബശ്രീ കോ- കോര്‍ഡിനേറ്ററുമായിരുന്ന കബീര്‍ ബി. ഹാറൂണ്‍, റസിയ എന്നിവര്‍ മറ്റു മക്കളാണ്. ഭാര്യ എഴുത്താനിക്കാട്ട് കുടുംബാംഗവും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ടുമായ ഉമ്മാക്കുഞ്ഞ്. മരുമക്കള്‍: ഷെറീന അമീര്‍നവാസ്, ജുബിന കബീര്‍, സുനില ഹബീബ്, റ്റി. എ. ഷംസുദ്ദീന്‍.
ABOUT ACTOR ABHI
