
Sports Malayalam
ആറാഴ്ചക്കിടെ മൂന്നു സ്ത്രീകളിലായി മൂന്നു മക്കൾ ; പ്രീമിയർ ലീഗ് താരം വൈറലാകുന്നു !!!
ആറാഴ്ചക്കിടെ മൂന്നു സ്ത്രീകളിലായി മൂന്നു മക്കൾ ; പ്രീമിയർ ലീഗ് താരം വൈറലാകുന്നു !!!

By
ആറാഴ്ചക്കിടെ മൂന്നു സ്ത്രീകളിലായി മൂന്നു മക്കൾ ; പ്രീമിയർ ലീഗ് താരം വൈറലാകുന്നു !!!
വളരെ വ്യത്യസ്തവും രസകരവുമായ ഒരു വാർത്തയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ച . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും രണ്ടാം ഡിവിഷനിലേക്ക് താഴ്ത്തിയ സ്റ്റോക്ക് സിറ്റി സ്ട്രൈക്കർ സെയ്ഡോ ബെറാഹീനോയുടെ കഥയാണ് ഇപ്പോൾ വൈറൽ .കഴിഞ്ഞ ആറാഴ്ചക്കിടെ മൂന്നു സ്ത്രീകളിലായി മൂന്നു മക്കളാണ് താരത്തിനുണ്ടായിരിക്കുന്നത്. സിവിൽ രജിസ്ട്രിയിൽ മക്കളുടെ അച്ഛന്റെ സ്ഥാനത്ത് താരത്തിന്റെ പേരാണ് മൂന്നു സ്ത്രീകളും നൽകിയിരിക്കുന്നത്.
മെയ് 30ന് താരത്തിന്റെ മുൻ കാമുകി സ്റ്റെഫാനിയാ ക്രിസ്റ്റഫോറോ കുഞ്ഞിനു ജന്മം നൽകിയപ്പോൾ താരത്തിന്റെ പേരാണ് അച്ഛന്റെ സ്ഥാനത്തു നൽകിയത്. അതിനു ശേഷം ജൂലൈ പതിനേഴിന് താരത്തിന്റെ നിലവിലെ കാമുകിയായ ചെൽസിയ ലവ്ലേസ് കുഞ്ഞിനു ജന്മം നൽകിയപ്പോഴും ബെറാഹീനോയുടെ പേരാണു നൽകിയിരിക്കുന്നത്.
ചെൽസിയയുമായുള്ള ബന്ധം കാരണമാണ് സ്റ്റെഫാനിയ താരത്തെ ഉപേക്ഷിച്ചത്. ഇതൊന്നും കൂടാതെ ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയിലെ നേഴ്സ് കുട്ടിയുടെ പിതാവ് ബെറാഹീനോയാണെന്നാണ് അവകാശപ്പെടുന്നത്. അവരുമായി താരത്തിന്റെ അഡ്വക്കേറ്റ് ഒത്തുതീർപ്പ് ചർച്ചയിലാണെന്നും പറയപ്പെടുന്നു.
stoke city star saido berahino had three babies by three women
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...