
IFFK
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ രജിസ്റ്റർചെയ്യുന്ന പ്രതിനിധികളിൽനിന്ന് ഈടാക്കുന്ന ഫീസിന് ഇനിമുതൽ ജി.എസ്.ടി….
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ രജിസ്റ്റർചെയ്യുന്ന പ്രതിനിധികളിൽനിന്ന് ഈടാക്കുന്ന ഫീസിന് ഇനിമുതൽ ജി.എസ്.ടി….

മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും ചലച്ചിത്രമേളയിൽ സ്പെഷ്യൽ ക്യുറേറ്ററെ നിയമിച്ചു. അതേസമയം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.)യിൽ രജിസ്റ്റർചെയ്യുന്ന പ്രതിനിധികളിൽനിന്ന് ഈടാക്കുന്ന ഫീസിന് ജി.എസ്.ടി. ഏർപ്പെടുത്തി.
ഇതോടെ പ്രതിനിധിഫീസ് വിദ്യാർഥികൾക്ക് അഞ്ഞൂറിൽനിന്ന് 590 രൂപയായും മറ്റുള്ളവർക്ക് ആയിരത്തിൽനിന്ന് 1180 രൂപയുമായി വർധിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തിയേറ്ററുകളിലെ ആകെ സീറ്റിന്റെ 70 ശതമാനമാക്കി പരിമിതപ്പെടുത്തി. 30 ശതമാനം സീറ്റ് തിയേറ്ററുകളിൽ നേരിട്ടെത്തുന്നവർക്ക് നീക്കിവെച്ചു. ലാറ്റിനമേരിക്കൻ സിനിമകൾ തിരഞ്ഞെടുക്കാനുള്ള ചുമതല ചലച്ചിത്രനിരൂപകനും എഴുത്തുകാരനും പ്രോഗ്രാമറുമായ ഫെർണാണ്ടോ ബർണർക്കും നൽകി.
അക്കാദമി ചെയർമാൻ രഞ്ജിത്തും മുൻചെയർമാനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണും നടത്തിയ കൂടിയാലോചനകളിലാണ് തീരുമാനം. അതേസമയം, ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകാൻ ശുപാർശചെയ്തതിന്റെപേരിൽ തന്നെ പുറത്താക്കിയെന്ന പ്രചാരണത്തിനെതിരേ കഴിഞ്ഞ മേളയിൽ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ദീപിക സുശീലൻ പ്രതികരണം നടത്തിയിട്ടുണ്ട്. തന്നെ പുറത്താക്കിയതല്ലെന്നും ഇറങ്ങിപ്പോന്നതാണെന്നും സാമൂഹികമാധ്യമത്തിലെ കുറിപ്പിലൂടെ ദീപിക പ്രതികരിച്ചു.
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...
സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി...