
News
കെജിഎഫിന് മൂന്നാം ഭാഗം വരുന്നു…!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കെജിഎഫിന് മൂന്നാം ഭാഗം വരുന്നു…!; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള രണ്ട് മേഖലകളാണ് ക്രിക്കറ്റും സിനിമയും. ക്രിക്കറ്റ് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലും സൂപ്പര്‍ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു സൂപ്പര്‍ഹിറ്റ് സമ്മാനിക്കാന്‍ ക്രിക്കറ്റ് താരങ്ങളും സിനിമയിലേയ്ക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം ഹാര്‍ദിക് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുകയാണ്.
കന്നഡ സിനിമയിലെ സൂപ്പര്‍താരമായ യഷിനൊപ്പമുള്ള തന്റെ ചിത്രങ്ങളായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ ഹാര്‍ദിക്കിന്റെ സഹോദരനും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുമുണ്ട്. കെ.ജി.എഫ് 3 എന്ന തലക്കെട്ടിലാണ് ഈ ചിത്രങ്ങള്‍ ഹാര്‍ദിക് പോസ്റ്റ് ചെയ്തത്.
ബെംഗളൂരു മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ഒരാളായി യഷ് മാറിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തേയാണ് കാണിക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിലും മറ്റേയാള്‍ ഇന്ത്യന്‍ സിനിമയിലും ചലനങ്ങളുണ്ടാക്കിയെന്നായിരുന്നു അടുത്ത കമന്റ്.
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായെത്തിയ കെ.ജി.എഫ്. ചിത്രങ്ങള്‍ ബോക്സോഫീസില്‍ വന്‍ചലനങ്ങളാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇന്ത്യയെമ്പാടുനിന്നും വന്വരവേല്പാണ് ലഭിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ബോളിവുഡ് സിനിമാ മേഖലയെപ്പോലും ഞെട്ടിച്ചിരുന്നു. ഈയിടെ നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ കെ.ജി.എഫിന് മൂന്നാം ഭാഗം വരുമെന്ന് സ്ഥിരീകരിച്ചിരുന്നു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...