Connect with us

സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്, സ്ത്രീ- പുരുഷ ലിം​ഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം ; ജിയോ ബേബി പറയുന്നു !

Movies

സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്, സ്ത്രീ- പുരുഷ ലിം​ഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം ; ജിയോ ബേബി പറയുന്നു !

സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്, സ്ത്രീ- പുരുഷ ലിം​ഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം ; ജിയോ ബേബി പറയുന്നു !

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനായി മാറിയ താരമാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. കൂടാതെ ഒരു മടിയും കൂടാതെ സാമൂഹ്യ വിഷയങ്ങളിൽ അഭിപ്രായം പറയുകയും, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്ത് രംഗത്ത് എത്താറുണ്ട് അദ്ദേഹം .

കഴിഞ്ഞ ദിവസം സിനിമാ പ്രൊമോഷനിടെ നടിമാർക്കെതിരെ ഉണ്ടായ ലൈം​ഗിക അതിക്രമത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജിയോ ബേബി. വീട്ടിൽ നിന്ന് തിരക്കുള്ള ഏത് സ്ഥലത്തേയ്ക്ക് പോകുമ്പോഴും നമ്മുടെ കൂടെയുള്ള എല്ലാ സ്ത്രീകളും ഈ പ്രശ്നം അനുഭവിക്കുന്നവരാണ് എന്നും ഇത് സമൂഹത്തിന്റെയും പഠിച്ചുവന്ന വിദ്യാഭ്യാസ രീതിയുടേയും പ്രശ്നമാണ് എന്നും ജിയോ ബേബി ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

‘ഇത്രയും പേർ സംഘടിക്കുന്ന ഒരു സ്ഥലത്ത് സിനിമ താരങ്ങ​ളായത് കൊണ്ട് സംരക്ഷണം ലഭിക്കുമായിരിക്കും. കയറി പിടിക്കും, അതുകൊണ്ട് സംരക്ഷണം കൊടുക്കാമെന്നാണ് ചിന്തിക്കുന്നത്. അപ്പോൾ ബാക്കിയുള്ള സ്ത്രീകളോ? അവർക്ക് എങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്. സ്ത്രീ- പുരുഷ ലിം​ഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം,’ എന്നും സംവിധായകൻ പറയുന്നു.

‘ക്രൗഡിൽ പെട്ട് പോകുമ്പോൾ, ക്രൗഡ് ഇങ്ങനെയാണ് പെരുമാറുന്നത് എന്നും അതുകൊണ്ട് നിങ്ങൾ ശ്രദ്ധിക്കണം, സംരക്ഷണം ഒരുക്കണം എന്ന് പറയുന്നതിൽ ഒരു വശം മാത്രമേ ഉള്ളു. എവിടെ ക്രൗഡ് ഉണ്ടെങ്കിലും ഇത് സംഭവിക്കുന്നുണ്ട്. വീട്ടിൽ നിന്ന് അമ്പലത്തിലേക്കോ പള്ളി പെരുന്നാളിനോ തിരക്കുള്ള സ്ഥലത്തോ പോകുമ്പോൾ നമ്മുടെ കൂടെയുള്ള എല്ലാ സ്ത്രീകളും ഈ പ്രശ്നം അനുഭവിക്കുന്നവരാണ്. അപ്പോൾ അവർക്ക് ആര് എവിടെ സംരക്ഷണം കൊടുക്കും. ഇപ്പോഴും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം കോണിപ്പടികളും ഒരുമിച്ചിരുത്തി പഠിപ്പിക്കാത്തതിന്റെയുമാണ് ഇന്നീ കാണുന്നത്. ഞാനടക്കമുള്ള പുരുഷന്മാരുടെ സൃഷ്ടി എന്ന് പറയുന്നത് ഇവിടുത്തെ വിദ്യാഭ്യാസ രീതികളും വൃത്തികെട്ട ചിന്തകളുമാണ്.’

അത്തരം ചിന്തകളുടെ, വിദ്യാഭ്യാസ രീതികളുടെ, പ്രോഡക്ടാണ് ഈ തിരക്കിനിടയിൽ പോയി സ്ത്രീകളെ പിടിക്കുന്നത്. അതുകൊണ്ട് ഇപ്പോഴുള്ള തലമുറയെ വിട്ട്, വരാനിരിക്കുന്ന തലമുറകളുടെ വിദ്യാഭ്യസ രീതി മാറ്റണം. ഇത്രയും പേർ സംഘടിക്കുന്ന ഒരു സ്ഥലത്ത് സിനിമ താരങ്ങ​ളായത് കൊണ്ട് സംരക്ഷണം ലഭിക്കുമായിരിക്കും. കയറി പിടിക്കും, അതുകൊണ്ട് സംരക്ഷണം കൊടുക്കാമെന്നാണ് ചിന്തിക്കുന്നത്. അപ്പോൾ ബാക്കിയുള്ള സ്ത്രീകളോ? അവർക്ക് എങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കുകയല്ല, പുരുഷന്മാരുടെ ചിന്ത മാറ്റുകയാണ് വേണ്ടത്. സ്ത്രീ- പുരുഷ ലിം​ഗ സമത്വ ചിന്തകളെ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം.’

മാർ​ഗ നിർദേശങ്ങൾ കൊണ്ടുവന്നാൽ ചില കാര്യങ്ങളിലൊക്കെ നമുക്ക് സംരക്ഷിക്കാനായേക്കും, ആ സംരക്ഷണമല്ലാതെ വേറൊരു തരത്തിലേക്ക് ഇത് മാറണം. ഒരാളെ ശിക്ഷിച്ചാലും ഈ കുറ്റങ്ങൾ വീണ്ടും പല സ്ഥലത്തും ആവർത്തിച്ചുകൊണ്ടെയിരിക്കും. ഇനി തനിച്ച് കിട്ടിയാലും സ്ത്രീകളെ എങ്ങനെയെല്ലാം ഉപദ്രവിക്കാം എന്നാണ് ചിന്തിക്കുന്നത്. നമ്മളെല്ലാം മതത്തിന്റെയും വിദ്യഭ്യാസ രീതിയുടേയും പ്രോഡക്ടാണ്. ഒരുമിച്ചിരുന്ന് പഠിക്കണം, കളിക്കണെ, നീന്തണം, ഉറങ്ങണം. ആണും പെണ്ണും എന്ന് പറഞ്ഞാൽ അടുത്ത വാക്ക് ലൈംഗികതയായിപ്പോയ ഒരു വൃത്തികെട്ട സ്ഥലത്ത് ജീവിക്കുന്നു എന്നതിന്റെ പ്രശ്നമാണ് ആൾക്കാർ ഇങ്ങനെ കയറിപ്പിടിക്കാൻ നോക്കുന്നത്.’

അങ്ങനെ വരുമ്പോൾ ഒരു സ്ത്രീയാണ്, അവരെ സംരക്ഷിക്കേണ്ടവരായി മാറണം അവിടെ നിൽക്കുന്നവരെല്ലാം. അത് ആരുടെ കാര്യത്തിലായാലും. ഇത് നേരെ തിരിച്ച് എങ്ങനെയെല്ലാം ആക്രമിക്കാൻ പറ്റുന്ന ​ജീവികളാക്കി നമ്മളെ മാറ്റി. അതിന് കാരണം സമൂഹവും നമ്മുടെ വിദ്യാഭ്യസ രീതിയും ഭരണകൂടവും ഒക്കെത്തന്നെയാണ്. ഭരണകൂടത്തിന് ഒരുപാട് ഇടപെടലുകൾ നടത്താം ഈ കാര്യത്തിൽ. പക്ഷെ അവർ ഒന്നും ചെയ്യുന്നില്ല.’
കഴിഞ്ഞ ദിവസമാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന് നടി സോഷ്യൽ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ചത്. പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചെന്ന് നടി വ്യക്തമാക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവര്‍ പ്രതികരിച്ചെന്നും അഭിനേത്രി ഫേസ്ബുക്കില്‍ കുറിച്ചു. നടിമാരിലൊരാള്‍ അതിക്രമം നടത്തിയെ ആള്‍ക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി. നടിയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണർ മാളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

Continue Reading

More in Movies

Trending

Recent

To Top