Connect with us

ആ വാർത്ത കേട്ട് ഹൃദയം തകർന്ന് അഞ്ജു; സാവിത്രിക്ക് തണലായി ഈ മരുമകൻ ; പുതിയ വഴിയിലൂടെ സാന്ത്വനം

Malayalam

ആ വാർത്ത കേട്ട് ഹൃദയം തകർന്ന് അഞ്ജു; സാവിത്രിക്ക് തണലായി ഈ മരുമകൻ ; പുതിയ വഴിയിലൂടെ സാന്ത്വനം

ആ വാർത്ത കേട്ട് ഹൃദയം തകർന്ന് അഞ്ജു; സാവിത്രിക്ക് തണലായി ഈ മരുമകൻ ; പുതിയ വഴിയിലൂടെ സാന്ത്വനം

സാന്ത്വനത്തിൽ അങ്ങനെ ശിവാഞ്ജലി പ്രണയം തകര്ത്തു കൊണ്ട് ഇരിക്കുവാണ്. ശിവാഞ്ജലി സീനുകൾ പെട്ടന്ന് മിന്നി മറയുന്നു.കൊതിതീരെ കാണാൻ കിട്ടുന്നില്ല എന്നൊക്കയുള്ള പരാതികൾ കേട്ടതുകൊണ്ടാകാം ഇന്നലത്തെ എപ്പിസോഡിൽ അത്യവശ്യം ശിവാജ്ഞലി സീൻ ഉൾപ്പെടുത്തിയിരുന്നു. ശിവാഞ്ജലിക്കിടയിൽ കട്ടുറുമ്പായി ജയന്തി ഉണ്ടെങ്കിലും അതൊക്കെ മറികടന്ന് ശിവനും അഞ്ജലിയും പ്രണയിക്കുകയാണ്. അവരുടെ പര്പസപരം ഉള്ള നോട്ടവും ചിരിയും ഒക്കെ പൊളി ആയിരുന്നു . ശിവന് വേണ്ടി ജയന്തി അറിയാതെ പായ എടുത്തുകൊണ്ടു അഞ്ജലി വരുന്നതും ,ജയന്തി കണ്ടു പിടിക്കുന്നതും ഒകെ രസകരമായിരുന്നു. പായ എടുത്തുകൊണ്ടു വരുമ്പോൾ ഇപ്പോഴും ശിവൻ താഴെ പായ വിരിച്ചും നീ കട്ടിലിലുമാണ് അല്ലെ കിടക്കുന്നത് എന്ന് ചോദിക്കുന്നു.ഞങ്ങൾ രണ്ടു പേരും ഇപ്പോൾ കട്ടിലിൽ കിടക്കാറില്ല . നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത് എന്നാണ് അഞ്ജലിയുടെ മറുപടി

അഞ്ജലി ജയന്തിക്ക് പണി കൊടുക്കാനായി പട്ടു വെക്കുന്നുണ്ട് . റൊമാന്റിക്ക് സോങ്ങായിരുന്നു അത് . ആ പാട്ടിന്റെ കൂടെ അഞ്ജലിയും ശിവനും പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറയുന്നതു കാണാൻ നല്ല ഫീൽ ആയിരുന്നു . പായയിൽ അഞ്ജു കൂടെ കിടന്നപ്പോ ശിവന്റെ നാണവും വെപ്രാളവും കണ്ടിട്ട് ചിരി വന്നു എന്നാണ് ഫാൻസ്‌ പറയുന്നത് . അഞ്ജു കിടന്നതു കൊണ്ട് തന്നെ ശിവൻ പായയുടെ വെളിയിലായി കിടപ്പ് .എങ്ങോട്ട് കുറച്ചുകൂടി നീങ്ങി കിടന്നാലും കൊഴപ്പം ഒന്നുമില്ല എന്ന് അഞ്ജു പറയുന്നുണ്ട്. നീ ഇങ്ങനെ നോക്കല്ലേ എന്ന് ശിവൻ പറയുന്നുണ്ട് . അതെന്താ എന്റെ കണ്ണിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്ന് അഞ്ജു ചോദിക്കുമ്പോൾ നിന്റെ കണ്ണിൽ നോക്കുമ്പോൾ തിര ഇളകുന്നതുപോലെ തോന്നും എന്ന് പറയുന്നുണ്ട് . അഞ്ജലിയുടെ ഓരോ ഓരോ ആഗ്രഹങ്ങൾ … ശിവനോട് താടി എടുക്കാൻ പറയുന്നുണ്ട് അങ്ങനെ നിങ്ങളെ എനിക്ക് കാണണം എന്ന് പറയുന്നു . ശിവൻ അഞ്ജുവിനെ കുശുമ്പി, കുറുമ്പി എന്ന് എന്ന് വിളിക്കുന്നത് കേൾക്കാൻ എന്തു രസമാണ് എന്നാണ് ആരാധകർ പറയുന്നത് .

ഇനി സാവിത്രി അമ്മയുടെ അസുഖമായിരുക്കും സാന്ത്വനത്തിലെ ചർച്ച വിഷയം . ഇനി കുറച്ചു ദിവസത്തേക്ക് ഇത് തന്നെയിരിക്കും പറഞ്ഞു പോകുന്നത് . അത് കൊഴപ്പം ഇല്ല പക്ഷെ ഇത് പോലെ ഇടക്ക് ശിവാജ്ഞലി സീൻ കാണിച്ചാൽ മതിയെന്ന് ഫാൻസ്‌ പറയുന്നുണ്ട് . അപ്പു സാന്ത്വനത്തിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്നത് കാണിക്കുന്നുണ്ട് ഇന്നലത്തെ എപ്പിസോഡിൽ. അപ്പുവിനെ തടയാൻ തമ്പി ശ്രമിക്കുന്നുണ്ട്. പക്ഷെ അപ്പു അത് ഒന്നും കേൾക്കുന്നില്ല . ശിവൻ അമ്മായിയുടെ അസുഖ വിവരം അഞ്ജുവിനോട് ശങ്കരൻമാമനോടും പറയുമോ എന്ന അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത് . ഇന്നത്തെ എപ്പിസോഡിൽ അത് എന്തായാലും നടക്കും ശിവൻ അഞ്ജുവിനോടും അച്ഛനോടും എല്ലാം പറയുന്നുണ്ട് . പുതിയ പ്രമോയിൽ അത് കാണിക്കുന്നുണ്ട്. ശിവൻ അമ്മായീടെ അസുഖത്തെ കുറിച്ച് അഞ്ജുവിനോടും , ശങ്കരൻ മാമയോടും പറഞ്ഞത് നല്ലൊരു കാര്യമാണ്.മകളും അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹം കാണാൻ കാത്തിരിക്കുന്നു . അത് കാണിക്കാതെ മരുമകനെ പുകഴ്ത്താനും , സാന്ത്വനം വീട്ടുകാരുടെ സ്നേഹവും , ഹൃദയവിശാലതയും മാത്രം കാണിക്കാനുള്ള അവസരമാക്കി മാറ്റരുത് എന്ന് സ്വാസാന്ത്വനം ഫാൻസ്‌ പറയുന്നു.

about santhwanam

More in Malayalam

Trending

Recent

To Top