News
ദീപികയുടെ കൈകോര്‍ത്ത് പിടിച്ച് രണ്‍വീര്‍ കപൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇരുവരുടെയും എയര്‍പോര്‍ട്ട് ചിത്രങ്ങള്‍
ദീപികയുടെ കൈകോര്‍ത്ത് പിടിച്ച് രണ്‍വീര്‍ കപൂര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇരുവരുടെയും എയര്‍പോര്‍ട്ട് ചിത്രങ്ങള്‍
ബോളിവുഡിന്റെ പവര്‍ കപ്പിള്‍ ആണ് ദീപിക പദുകോണും രണ്‍വീര്‍ കപൂറും. ഇപ്പോഴിതാ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബാംഗ്ലൂരിലെ ദീപികയുടെ വീട്ടില്‍ ആയിരുന്ന ദീപികയും രണ്‍വീറും ഇന്നലെയാണ് മുംബൈയിലേയ്ക്ക് തിരികെയെത്തിയത്.
ഇരുവരും ബ്ലാക്ക് വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൈകോര്‍ത്ത് പിടിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങിവരുന്ന ദീപികയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറി. ഏപ്രിലില്‍ ആയിരുന്നു ഇരുവരും ബാംഗ്ലൂരിലെത്തിയത്. തൊട്ടു പിന്നാലെ മുബൈയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇരുവര്‍ക്കും മടങ്ങാന്‍ സാധിച്ചില്ല. അതിനാല്‍ ബാംഗ്ലൂരില്‍ ദീപികയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം ചെലവഴിക്കുകയായിരുന്നു.
അതിനിടയില്‍ ദീപികയുടെ പിതാവ് പ്രകാശ് പദുകോണിന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടു പിന്നാലെ അമ്മ ഉജ്ജ്വലയ്ക്കും സഹോദരി അനിഷ്ക്കും ദീപികയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് കപൂര്‍ കുടുംബത്തിലെ ഇടമുറക്കാരനായ രണ്‍വീര്‍ കപൂറിനെതിരെ സോനം കപൂര്‍ പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായിരുന്നു.
രണ്‍ബീറിന് സെ ക്സ് അപ്പീലും സൗന്ദര്യബോധവും കുറവാണെന്നാണ് 2010ല്‍ ഒരു മാഗസിന് നടത്തിയ സര്‍വേയില്‍ വളരെ സെക്സിയിസ്റ്റ് മാനായി തെരഞ്ഞെടുത്ത രണ്‍ബീറിനെക്കുറിച്ച് സോനം പറഞ്ഞത്. ഇത് ആരാധകര്‍ക്കിടയില്‍ ഒരു ചര്‍ച്ച തന്നെ സൃഷ്ടിച്ചിരുന്നു. ഒന്നുകില്‍ കിട്ടാത്തമുന്തിരിയുടെ കുറ്റം പറഞ്ഞാകും അല്ലെങ്കില്‍ രണ്‍ബീറിന്റെ സ്വഭാവം നന്നായി അറിയുന്നതുകൊണ്ടാവുമെന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍.