വർഷങ്ങൾക്ക് ശേഷം ലൂയിസ് എന്നും മാധവൻ എന്ന കളളൻ കഥാപാത്രത്തെയും ബിഗ് ബോസിൽ അവതരിപ്പിച്ചുകൊണ്ട് മണിക്കുട്ടൻ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നു. ബിഗ് ബോസ് ടാസ്ക്കിന്റെ ഭാഗമായി ഹെലികോപ്റ്റർ ലൂയിസും, മാധവൻ ഇനീ കഥാപാത്രങ്ങൾ ആയി മണിക്കുട്ടൻ സ്ക്രീനിൽ നിറഞ്ഞപ്പോൾ, നിറഞ്ഞകൈയ്യടിയാണ് സോഷ്യൽ മീഡിയ വഴി മണിക്കുട്ടന് ലഭിക്കുന്നത്. മണികുട്ടന്റെ പ്രകടനത്തിന് നടി ശിൽപബാല നൽകിയ ആശംസയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
‘മോനെ മണികുട്ടാ; ഞങ്ങൾക്ക് അറിയാവുന്ന ചെക്കൻ ഇതാണ്, നിങ്ങൾ അത് പുറത്തെടുക്കാൻ കാത്തിരിക്കുക ആയിരുന്നു’ എന്നാണ് മണിക്കുട്ടനെക്കുറിച്ച് ശില്പ ബാല എഴുതിയത്. ഒരുപാട് മനോഹരമായ എപ്പിസോഡുകൾ ആയിരുന്നു വീക്കിലി ടാസ്ക്കിൽ നടന്നത് എന്നും ശിൽപ്പ കുറിച്ചു. നടി ശരണ്യയും, അശ്വതിയും മണിക്കുട്ടൻ ഫാൻസാണ്.
‘സര്‍വ്വകലാശാല’ എന്ന് പേരിട്ട വീക്കിലി ടാസ്കില് എണ്‍പതുകളിലെ ഒരു കോളേജ് ക്യാമ്പസ് ആയി ബിഗ് ബോസ് വീട് രൂപാന്തരം പ്രാപിച്ചപ്പോളാണ് എണ്‍പതുകളിലെ ഗെറ്റപ്പില്‍ മണിക്കുട്ടന് എത്തിയത്. സുഹൃത്തുക്കള്‍ക്കിടയില്‍ ഹെലികോപ്റ്റന്‍ ലൂയിസ്, സൈക്കിള്‍ ലൂയിസ് എന്നൊക്കെ അറിയപ്പെടുന്ന ലൂയിസ് വിന്‍സെന്റിന് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോഴും ലഭിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് നടന് മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു...
ഗാനഗന്ധര്വ്വന് കെജെ യേശുദാസിന്റെ മകന് എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
റെക്കോര്‍ഡുകള്‍ ഭേദിച്ച് ചരിത്രം തിരുത്തി കുറിച്ച ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. സര്‍വൈവല്‍ ത്രില്ലറായി പുറത്തെത്തിയ ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്....