എന്നെ അന്ന് അതിന് അനുവദിച്ചില്ല അതോര്‍ത്ത് ഞാന്‍ കരഞ്ഞിട്ടുണ്ട് ‘അപൂര്‍വരാഗ’ ത്തിലെ അനുഭവം തുറന്ന് പറഞ്ഞ് വിനയ്
‘ജാവ സിമ്പിള്‍ ആണ് പവര്‍ഫുള്‍ ആണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് വിനയ് ഫോര്‍ട്ട്. തന്റെ ശബ്ദം കൊണ്ടും അവതരണ ശൈലി കൊണ്ടും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു നിഷ്കളങ്കമായ ക്യാരക്ടറായി കാസ്റ്റ് ചെയ്യപ്പെട്ട പരിവേഷമൊക്കെ താന്‍ മാറ്റിയെന്ന് പറയുകയാണ് വിനയ്. ഒരു അഭിനേതാവ് എന്ന നിലയില്‍ തന്റെ സിനിമകളിലെല്ലാം തന്നെ സ്വന്തം ശബ്ദം ഉപയോഗിക്കുന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ തന്റെ കരിയറില്‍ ബ്രേക്ക് ആയ അപൂര്‍വ്വ രാഗം എന്ന സിനിമയില്‍ തന്റെ ശബ്ദം ഉപയോഗിക്കാതിരുന്നത് വിഷമിപ്പിച്ചുവെന്നും താരം പറയുന്നു.
‘ഞാന്‍ എന്റെ ഇമേജ് പൊളിച്ചിരിക്കുന്നു. നിഷ്കളങ്കനെന്ന ഇമേജ് മഹേഷ് നാരായണന്റെ ‘മാലിക്’ പുറത്തിറങ്ങുന്നതോടു കൂടി അവസാനിക്കും. ഒരു നടന് അഭിനയത്തില്‍ പൂര്‍ണ്ണത നേടണമെങ്കില്‍ അയാള്‍ സ്വയം ഡബ് ചെയ്തിരിക്കണം. എന്റെ തുടക്ക കാലത്ത് എനിക്കതിന് സാധിച്ചിരുന്നില്ല. സിബി സാറിന്റെ അപൂര്‍വ്വരാഗം എന്ന സിനിമയില്‍ എന്റെ ശബ്ദം ഉപോഗിക്കുവാന് അനുവദിച്ചില്ല. അന്ന് ഞാന്‍ അതിന്റെ പേരില്‍ ഒരുപാട് കരഞ്ഞിരുന്നു. പക്ഷെ, ഇപ്പോള്‍ എന്റെ ശബ്ദം സിനിമയില്‍ അംഗീകരിച്ചു തുടങ്ങി. അതില്‍ അതിയായ സന്തോഷമുണ്ട് എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.