Connect with us

ആ സിനിമയുടെ തിരക്കഥ വായിച്ച് തന്റെ കിളി പോയിട്ടുണ്ട്; വിനയ് ഫോര്‍ട്ട്

Malayalam

ആ സിനിമയുടെ തിരക്കഥ വായിച്ച് തന്റെ കിളി പോയിട്ടുണ്ട്; വിനയ് ഫോര്‍ട്ട്

ആ സിനിമയുടെ തിരക്കഥ വായിച്ച് തന്റെ കിളി പോയിട്ടുണ്ട്; വിനയ് ഫോര്‍ട്ട്

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘1956 മധ്യ തിരുവിതാംകൂര്‍’ എന്നീ സിനിമകളുടെ സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’. റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അയര്‍ലന്റ കോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടികൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ഫാമിലി’ എന്ന സിനിമയെ പറ്റിയും പീഡോഫൈലായ തന്റെ കഥാപാത്രത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ‘ഫാമിലി എന്ന സിനിമ ശരിക്കും ഒരു പതിഞ്ഞ താളത്തിലുള്ള ഒരു പീഡോഫൈലിന്റെ കഥയാണ്. എന്തുകൊണ്ടായിരിക്കാം ഒരു മനുഷ്യന് ഇങ്ങനെയൊരു സ്വഭാവവൈകല്യം ഉണ്ടാവുകയെന്ന ചിന്ത വളരെ ചലഞ്ചിങ്ങായിരുന്നു.

ഡോണിന് നേരിട്ട് അറിയാവുന്നതാണ് ഈ കഥാപാത്രം. ഞാന്‍ ഈ കഥാപാത്രം ചെയ്യാമെന്നേറ്റപ്പോള്‍ അവനത് ചെയ്യാമെന്ന് സമതിച്ചോ എന്ന് ചോദിച്ച ചിലരുണ്ടായിരുന്നു. ‘തിരക്കഥ വായിച്ച ശേഷം പീഡോഫൈലിന്റെ കാര്യങ്ങളൊക്കെ നന്നായി റിസര്‍ച്ച് ചെയ്തു. അവരുടെ ശാരീരിക രീതിയെല്ലാം പഠിച്ച് ഷൂട്ടിന് പോയി. അവിടെ എത്തിയപ്പോഴാണ് മനസിലായത് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന്.

പിന്നീട് ഡോണിന്റെ വിഷന്‍ ഫോളോ ചെയ്യുക എന്നതാണ് ഞാന്‍ ചെയ്തത്. സിനിമയിലെ ഒരു സീന്‍ എന്ന് പറയുന്നത് ഞാന്‍ ഒരു പയ്യനെ മാനിപ്പുലേറ്റ് ചെയ്ത് കൊച്ചിയില്‍ പോയി കോഴ്‌സ് എടുത്ത് പടിക്കാന് ഉപദേശിക്കുന്നതായിരുന്നു. സീന്‍ എടുത്ത് കഴിഞ്ഞ് ഡോണ്‍ എന്റെയടുത്ത് വന്ന് നല്ല ഡ്രാമയായിട്ടുണ്ടെന്നും, സാധാരണ രീതിയില്‍ ചെയ്താല്‍ മതിയെന്നും പറഞ്ഞു.’ എന്ന് അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഇന്ത്യയിലെ സ്വാതന്ത്ര സിനിമ സംവിധായകരില്‍ ഏറ്റവും പ്രഗത്ഭനായിട്ടുള്ള ഒരാളാണ് ഡോണ്‍ പാലത്തറയെന്നും ഈ സിനിമയുടെ തിരക്കഥ വായിച്ച് തന്റെ കിളി പോയിട്ടുണ്ടെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. വിനയ് ഫോര്‍ട്ടിനെ കൂടാതെ ദിവ്യ പ്രഭ, നില്‍ജ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top