
Malayalam
പതിനെട്ടാം വയസിലുണ്ടായ അനുഭവം സിനിമയാകുന്നു; രഞ്ജു രഞ്ജിമാര്‍ സംവിധാനത്തിലേക്ക്
പതിനെട്ടാം വയസിലുണ്ടായ അനുഭവം സിനിമയാകുന്നു; രഞ്ജു രഞ്ജിമാര്‍ സംവിധാനത്തിലേക്ക്

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സംവിധായികയാവുന്നു.കുട്ടിക്കൂറ എന്നാണ് ചിത്രത്തിന് പേരിട്ടത്. സിനിമ ഒരാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ ഷൂട്ടിംഗ് ആരംഭിക്കും.
20 വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നു രഞ്ജു രഞ്ജിമാര്‍ തന്റെ പതിനെട്ടാം വയസിലുണ്ടായ ഒരു അനുഭവമാണ് സിനിമയാക്കുന്നത്.
മാതൃത്വം വിഷയമാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും രഞ്ജു രഞ്ജിമാര്‍ തന്നെയാണ്. തന്റെ പതിനെട്ടാം വയസില്‍ ഒരു സ്ഥലത്ത് വീട്ടു ജോലിക്ക് നിന്നിരുന്നു. അവിടെയുള്ള ഇളയ കുഞ്ഞുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് അറിയില്ല എന്നാണ് രഞ്ജു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
ഏറെ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. അന്നത്തെ ഓര്‍മ്മകള്‍ ചേര്‍ത്താണ് സിനിമ ഒരുക്കുന്നതെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ രഞ്ജു വേഷമിടും. മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായി ഹരിണി ചന്ദനയും വേഷമിടും. പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.
നടി മുക്തയേയും ചിത്രത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും രഞ്ജു പറയുന്നു. ഈ മാസം 22ന് രഞ്ജുവിന്റെ വീട്ടില്‍ വച്ച് സംവിധായകന് ലാല്‍ ജോസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചിത്രീകരിച്ച് നവംബര്‍ 27ന് തന്റെ ജന്മദിനത്തില് പുറത്തിറക്കാനാണ് ശ്രമമെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...