Connect with us

ഫഹദ് ഫാസിലിന്റെ നായികയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് കൊള്ള സംഘം !

Bollywood

ഫഹദ് ഫാസിലിന്റെ നായികയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് കൊള്ള സംഘം !

ഫഹദ് ഫാസിലിന്റെ നായികയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് കൊള്ള സംഘം !

ഫഹദ് ഫാസിൽ നായകനായ ഇയ്യോബിന്റെ പുസ്തകത്തിലൂടെ മലയാളത്തിലെത്തിയ നായികയാണ് ഇഷ ഷെർവാണി . ഇതിപ്പോൾ നടിയുടെ കയ്യിൽ നിന്നും മൂന്നു ലക്ഷം രൂപ തട്ടിയിരിക്കുകയാണ് ചിലർ .സംഭവത്തില്‍ ബനൂജ് ബെറി, പൂനീത് ചദ്ദ, റിഷഭ് ഖന്ന എന്നീ മൂന്ന് ഇന്ത്യാക്കാര്‍ അറസ്റ്റിലായി. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസിക്കുന്ന ബോളിവുഡ് താരമാണ് ഇഷാ ഷെര്‍വാണി.

കഴിഞ്ഞ ദിവസം നടിയെ ഫോണില്‍ വിളിച്ച്‌ ഓസ്‌ട്രേലിയന്‍ നികുതി വിഭാഗത്തില്‍ നിന്നുമാണ് വിളിക്കുന്നതെന്നും 5,700 ഓസീസ് ഡോളര്‍ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് വിളിച്ചു പറഞ്ഞു. ഇതു കേട്ട് ഇഷ പണം ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. സംഭവം തട്ടിപ്പാണെന്ന് പിന്നീട് മനസ്സിലാക്കിയ താരം ഡല്‍ഹി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഡല്‍ഹി സ്വദേശികളാണ് മൂന്ന് പേരും. പുനീത് ചദ്ദ എം.ബി.എ ബിരുദധാരിയും റിഷബ് ഖന്ന ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. അറസ്റ്റിലായ മൂന്നംഗ സംഘം നേരത്തെയും അനേകം പേരെ തട്ടിച്ച്‌ പണം തട്ടിയെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ താമസിക്കുന്ന നൂറിലധികം പേരുടെ പണം തട്ടിപ്പിലൂടെ സംഘം കൈക്കലാക്കിയിട്ടുള്ളതായിട്ടാണ് പൊലീസ് പറയുന്നത്.

3 people arrested for cheating actress isha sharvani

More in Bollywood

Trending