Bollywood
കൊടും ഭീകരരെ പൊക്കി മുംബൈ പോലീസ് ! അന്വേഷണം ചെന്നെത്തിയത് ഹൃതിക് റോഷന്റെ സിനിമ ലൊക്കേഷനിൽ !
കൊടും ഭീകരരെ പൊക്കി മുംബൈ പോലീസ് ! അന്വേഷണം ചെന്നെത്തിയത് ഹൃതിക് റോഷന്റെ സിനിമ ലൊക്കേഷനിൽ !
By
സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാന്‍ ലൊക്കേഷനില്‍ നിന്ന് പുറത്തിറങ്ങിയ ബല്‍റാമും അര്‍ബ്ബാസും ചെന്നെത്തിയത് മുംബൈപോലീസിന്റെ കൈകളിൽ. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്യാനെത്തിയതായിരുന്നു ഇരുവരും.
മുംബൈ വാസൈയിലാണ് സംഭവം.
തീവ്രവാദികളുടെ തരത്തില്‍ വേഷം ധരിച്ച്, ബുള്ളറ്റ് വെസ്റ്റുകള്‍ ശരീരത്തില്‍ ചുറ്റി രണ്ടു പേര്‍ നഗരത്തില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലീസ് ജാഗ്രതയിലായി. കടയില്‍നിന്നു സിഗരറ്റ് മേടിച്ചെന്നായിരുന്നു പോലീസിനു ലഭിച്ച വിവരം. ഇതോടെ തീവ്രവാദികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ പോലീസ് തീവ്രവാദികളെ പിടികൂടി.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഇരുവരേയും പൊക്കിക്കഴിഞ്ഞതിന് ശേഷമാണ്, പ്രതികള്‍ ഭീകരരല്ല, ദിവസക്കൂലിക്ക് അഭിനയിക്കാന്‍ വന്ന നടന്‍മാരാണെന്ന് പൊലീസിന് മനസിലായത്. വാസൈയില്‍ ഷൂട്ടിംഗ് നടക്കവെ ഇവര്‍ സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് തീവ്രവാദികളായി മാറിയത്.
ഇരുവരും ഒരു വാനിലാണ് സിഗരറ്റ് വാങ്ങാനെത്തിയത്. ഇതും ബലാകോട് മോഡല്‍ ഭീകരാക്രമണ ഭീഷണിയെന്ന ആശങ്ക ഉയര്‍ത്തി. വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇരുവരേയും പൊലീസ് കണ്ടെത്തി പിടികൂടിയത്.
സംഭവം കൈവിട്ടുപോയതോടെ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും നിര്‍മാണ കന്പനി പോലീസില്‍ സമര്‍പ്പിച്ചു. എന്നിരുന്നാലും ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. സമാധാനം തടസപ്പെടുത്തി, ഭീതി സൃഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലാണ് ഋതിക് റോഷനും ടൈഗര്‍ ഷ്റോഫും ഒന്നിച്ച് അഭിനയിക്കുന്നത്. വാണി കപൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഭവം മുംബൈ പോലീസ് ട്വിറ്ററില്‍ പങ്കുവക്കുകയായിരുന്നു.
2 junior artists roamed as terorists