Connect with us

ബാഹുബലിയേയും വീഴ്ത്തി 2.0 !! കോടികൾ പെട്ടിയിലാക്കി രജനികാന്ത് മാജിക് തുടരുന്നു….

Malayalam Breaking News

ഇത് വരെയുള്ള ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് രജനികാന്തിന്റെ 2.O മുന്നേറുകയാണ്. ചിത്രം ബോളിവുഡിൽ നിന്നും 23 കോടിയാണ് ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത്. വിജയ് ചിത്രമായ സർക്കാരിന്റെ റെക്കോർഡ് ആണ് രജനി ചിത്രം ആദ്യം തന്നെ പൊട്ടിച്ചിരിക്കുന്നത്. 2.37 കോടിയായിരുന്നു സർക്കാരിന്റെ ആദ്യ ദിന കളക്ഷൻ.

2.O മൂന്ന് ദിവസം കൊണ്ട് 200 കോടി രൂപയായിരുന്നു സ്വന്തമാക്കിയത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2വിന്റെ റെക്കോര്‍ഡിന് അടുത്ത് എത്തിയിട്ടില്ലെന്നുള്ളതാണ് വസ്‌തുത. ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിനെത്തി രണ്ടാം ദിവസം 382.5 കോടിയായിരുന്നു നേടിയത്. എന്നാൽ ബാഹുബലി ആദ്യ ഭാഗത്തിന്റെ റെക്കോർഡ് 2.0 തകർത്തു.
വരും ദിവസങ്ങളില്‍ സിനിമ കളക്ഷനില്‍ എത്രത്തോളം ഉയരങ്ങളിലേക്ക് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും.

രജനികാന്തും അക്ഷയ് കുമാറും നേര്‍ക്കുനേര്‍ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിലപ്പുറം മികച്ചതാണ് സിനിമയെന്നും എത്രയും പെട്ടെന്ന് തന്നെ ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്നുമാണ് പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരടക്കം ചിത്രത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

2.0 and Baahubali collection

More in Malayalam Breaking News

Trending