Connect with us

അമീറിൽ മമ്മൂട്ടി എത്തുന്നത് ദാവൂദ് ഇബ്രാഹീമായോ ?! മാസ്സ് വേഷത്തിൽ കൂടെ ദുൽഖറും…

Malayalam Breaking News

അമീറിൽ മമ്മൂട്ടി എത്തുന്നത് ദാവൂദ് ഇബ്രാഹീമായോ ?! മാസ്സ് വേഷത്തിൽ കൂടെ ദുൽഖറും…

അമീറിൽ മമ്മൂട്ടി എത്തുന്നത് ദാവൂദ് ഇബ്രാഹീമായോ ?! മാസ്സ് വേഷത്തിൽ കൂടെ ദുൽഖറും…

അമീറിൽ മമ്മൂട്ടി എത്തുന്നത് ദാവൂദ് ഇബ്രാഹീമായോ ?! മാസ്സ് വേഷത്തിൽ കൂടെ ദുൽഖറും…

ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം! മമ്മൂട്ടിയുടെ അടുത്ത മാസ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘അമീര്‍’ എന്നാണ് ചിത്രത്തിന് പേര്. തിരക്കഥ എഴുതുന്നത് സാക്ഷാല്‍ ഹനീഫ് അദേനി. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അധോലോകനായകനായ അമീര്‍ ആയി മമ്മൂട്ടി എത്തുന്നു. ‘കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍’ എന്ന ടാഗ് ലൈനിലൂടെ കഥയുടെ സ്വഭാവം ഏതാണ്ട് പിടികിട്ടും.

രക്തരൂഷിതമായ ഒരു ചലച്ചിത്രഗാഥയായിരിക്കും ഇതെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ദി ഗ്രേറ്റ്ഫാദര്‍, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം മാസ് ആക്ഷന്‍ സിനിമകളുടെ ഉസ്താദായ ഹനീഫ് അദേനി ഒരു മമ്മൂട്ടിച്ചിത്രത്തിനായി തിരക്കഥയെഴുതുന്നു എന്നതുതന്നെ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കും.

അമീര്‍ സുല്‍ത്താന്‍ എന്ന ഡോണ്‍ ദുബായിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ഛായയുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 100 ദിവസത്തിലധികം ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ത്രില്ലറായിരിക്കും.

ചിത്രത്തിൽ ദുൽഖർ സൽമാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നും വാർത്തകളുണ്ട്. എന്തായാലും മമ്മൂട്ടിയും ദുൽഖറും കൂടി ഒരുമിക്കുമ്പോൾ ഒരു മാസ്സ് ആക്ഷൻ മസാല തന്നെ ആയിരിക്കും സിനിമ. കാത്തിരിക്കാം ഹനീഫ് അദേനി – മമ്മൂട്ടി കൂട്ടുകെട്ട് ഒരുക്കാന്‍ പോകുന്ന വിസ്‌മയക്കാഴ്ചകള്‍ക്കായി.

Mammootty as Dawood Ibrahim in Ameer

More in Malayalam Breaking News

Trending

Recent

To Top