Connect with us

ആക്രമിച്ച്‌ കളിക്കുന്നവന്‍, ദയാലുവായ മനുഷ്യന്‍, എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍!! ഭാര്യ അനുഷ്‌കയുടെയും ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കി കോഹ്‌ലി

Cricket

ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ ഭാര്യ നടി അനുഷ്‌കയും തന്റെ സ്‌നേഹക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നത് എന്നാണ് അനുഷ്‌ക പറയുന്നത്. ‘ആക്രമിച്ച്‌ കളിക്കുന്നവന്‍, ദയാലുവായ മനുഷ്യന്‍, എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍’- അനുഷ്‌ക സോഷ്യല്‍മീഡിയയില്‍ കുറിച്ചതിങ്ങനെ. ഒപ്പം കോഹ്‌ലിയെ അഭിനന്ദിക്കുന്ന വാര്‍ത്തയും അനുഷ്‌ക ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ 36 റണ്‍സിന് ഓസ്‌ട്രേലിയയെ കീഴടക്കിയ മത്സരത്തിനിടെയായിരുന്നു സംഭവങ്ങള്‍. പന്തു ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ടീമിന് പുറത്തുപോയെങ്കിലും ലോകകപ്പിന് മുന്നോടിയായി ഓസീസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തുകയായിരുന്നു.

വിവാദ സംഭവം താരങ്ങള്‍ മറന്നുതുടങ്ങിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ഇതും മനസിലിട്ട് നടക്കുകയായിരുന്നു. ഇതിനിടെയാണ് ബൗണ്ടറി ലൈന്‍ കടന്ന് ഫീല്‍ഡ് ചെയ്യാന്‍ എത്തിയ സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ ചതിയന്‍, ചതിയന്‍ എന്ന് വിളിച്ച്‌ ആര്‍ത്തു കൂവിയത്. വിളി കേട്ട ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചതിയന്‍ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെടുകയും. കൂക്കി വിളി മതിയാക്കി കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഓസീസ് മുന്‍നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂക്കി വിളിച്ച ഇന്ത്യന്‍ ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടാണ് ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിനിടെ കോഹ്‌ലി ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കിയത്.

Continue Reading
You may also like...

More in Cricket

Trending

Recent

To Top