Connect with us

53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2022(IFFI) വിജയികളെ പ്രഖ്യാപിച്ചു.

Social Media

53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2022(IFFI) വിജയികളെ പ്രഖ്യാപിച്ചു.

53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2022(IFFI) വിജയികളെ പ്രഖ്യാപിച്ചു.

53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2022(IFFI) വിജയികളെ പ്രഖ്യാപിച്ചു.

ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്‌ മികച്ച സിനിമ. ചിരഞ്ജീവിക്ക് അവാർഡ് ലഭിച്ചു.

ഗോവയിൽ നടന്ന 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) അതിന്റെ 9-ാം ദിവസമായ തിങ്കളാഴ്ച അവാർഡ് ദാന ചടങ്ങോടെ സമാപിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ എൽ മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സ്പാനിഷ് നാടകമായ ഐ ഹാവ് ഇലക്ട്രിക് ഡ്രീംസിന് മികച്ച ചലച്ചിത്ര വിഭാഗത്തിനുള്ള അവാർഡ് ലഭിച്ചു. വാഹിദ് മൊബശേരിയും ഡാനിയേല മരിൻ നവാരോയും മികച്ച അഭിനേതാക്കളായി.

മികച്ച ചിത്രം- ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്
മികച്ച നടി – ഡാനിയേല മരിൻ നവാരോ, (ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് )
മികച്ച നടൻ – വാഹിദ് മൊബശേരി, (നോ എൻഡ്)
മികച്ച സംവിധായകൻ- നാദർ സായ്വർ, (നോ എൻഡ്)
മികച്ച നവാഗത സംവിധായകനുള്ള ചിത്രം – ബിഹൈൻഡ് ദി ഹെയ്‌സ്റ്റാക്ക്‌സിന് അസിം പ്രോഡ്രൂ നേടി
പ്രത്യേക ജൂറി അവാർഡ് – ലാവ് ഡയസ്,
(വേവ്സ് ആർ ഗോൺ)
നവാഗത സംവിധായകന്റെ ആദ്യ ചിത്രത്തിന് പ്രത്യേക പരാമർശം – പ്രവീൺ കാന്ദ്രെഗുല, (സിനിമാ ബണ്ടി)
ICFT UNESCO ഗാന്ധി മെഡൽ – പായം എസ്കന്ദർ, (നർഗേസി)
ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ – ചിരഞ്ജീവി

“ഐഎഫ്എഫ്‌ഐ ഞങ്ങളെ രസിപ്പിക്കുക മാത്രമല്ല പഠിപ്പിക്കുകയും ചെയ്തു. അവാർഡ് ദാന ചടങ്ങിൽ അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു, ലോകോത്തര സിനിമകാഴ്ചകളുടെ ഒരു ഉദാത്തമായ കാഴ്ച തന്നെ ഐ എഫ് എഫ് ഐ തുറന്നിട്ടു. ചെറുപ്പക്കാർക്കും മുതിർന്നവർക്കും വേണ്ടി, പുതിയതും പഴയതുമായ ഫെസ്റ്റിവൽ ആസ്വാദകർക്കു വേണ്ടി. ഇന്ത്യയും ഫ്രാൻസുമായുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഫ്രാൻസിനെ ഫോക്കസ് രാജ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഞങ്ങൾ കാൻസ് കൺട്രി ഓഫ് ഓണർ പദവി തിരിച്ചു നൽകി.

പുതിയ നിരവധി സിനിമകളുടെ സ്ട്രീമിന്റെ വരവോടെ കൂടി പ്രത്യേകിച്ച് affordable ആയ ഹാൻഡ്‌സെറ്റുകൾ, ചീപ്പർ ഡാറ്റാ നിരക്കുകൾ ഇവയുടെയൊക്കെ സാന്നിധ്യത്തിൽ രൂപപ്പെട്ട പുതിയ സിനിമയുടെ രൂപഭേദങ്ങൾ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. അതിന്റെ അടിസ്ഥാനം എന്ന് പറയുന്നത് വ്യക്തിപരമായ talent ആണ്. ഇത് മനുഷ്യ മനസിനെ പിടിച്ചിരുത്തുന്ന അതിശക്തമായ കഥകൾ ലോകത്തിന്റെ മുന്നിലേക്ക് വെയ്ക്കുന്നു.

1952-ൽ ആണ് ഐ എഫ് എഫ് ഐ ആദ്യമായി വാർഷിക പരിപാടിയായി തുടങ്ങിയത്. ലോകോത്തര സിനിമകളുടെ മികവ് അന്താരാഷ്ട്ര തലത്തിൽ പ്രദർശിപ്പിക്കുന്നതിനായി തുടങ്ങിയതാണ് ഐഎഫ്‌എഫ്ഐ. 9 ദിവസത്തെ മേളയിൽ 79 രാജ്യങ്ങളിൽ നിന്നായി 280 സിനിമകൾ പ്രദർശിപ്പിച്ചു.

More in Social Media

Trending

Recent

To Top