എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാന്‍ അനുവദിച്ചാല്‍ സന്തോഷം- മീര നന്ദന്‍
By
ടെലിവിഷൻ അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ഷോര്‍ട് ഡ്രസ്സിലെ തൻറെ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിക്കുകയാണ് മീര നന്ദന്‍. മീര ചിത്രം പോസ്റ്റ് ചെയ്തിരുന്നതും ഇന്‍സ്റാഗ്രാമിലാണ്. നാടന്‍ വേഷങ്ങളില്‍ മലയാള സിനിമയില്‍ എത്തിയ താരമാണ് മീര. ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ ആര്‍.ജെ. ആയി ജോലിനോക്കുകയാണ്. പരിപാടികളുടെ അവതാരകയായും ഇടക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. മീരയുടെ പോസ്റ്റിലേക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്റെ ചിത്രത്തിനു മേല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി.
ചില രീതിയില്‍ നിങ്ങളില്‍ ചിലര്‍ക്ക് അത് നീരസമുളവാക്കി. നെഗറ്റീവ് ഫീഡ്ബാക്കുകളോ, അനാവശ്യ വിമര്‍ശനമോ എന്തോ ആയിക്കോട്ടെ, എന്റെ ജീവിതവും, ഞാന്‍ ചെയ്യുന്നതിനെയും മാനിക്കുകയും, എന്റെ വ്യക്തിപരമായ അതിര്‍ വരമ്ബുകള്‍ ഭേദിക്കപ്പെടാതിരിക്കുയും ചെയ്യണം എന്നേ എനിക്ക് പറയാനുള്ളൂ. ഞാന്‍ ധരിച്ച, അത്ര ചെറുതല്ലാത്ത വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ നടത്തിയ അശ്‌ളീല കമന്‍റ്റുകളും വിലയിരുത്തലുകളും ജുഗപ്‌സാവഹമാണ്. ഫാഷനെ സ്നേഹിക്കുകയും, ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ ഇഷ്‌ടപ്പെടുകയും ചെയ്യുന്നയാളാണ് ഞാന്‍. ഈ കാലഘട്ടത്തിലും വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നത് ന്യായീകരിക്കാവുന്നതല്ല. എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാന്‍ അനുവദിച്ചാല്‍ സന്തോഷം.” പോസ്റ്റ് അവസാനിക്കുന്നു.
meera nandhan-replay