ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്, എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്’; വിന്‍സി
നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ചതാണ് വിന്‍സി അലോഷ്യസ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. അഭിനയിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടി നടത്തിയ കഷ്ടപ്പാടും തന്നെയാണ് വിന്‍സി അലോഷ്യസിനെ ഈ വിജയത്തില്‍ എത്തിച്ചത്. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം ഉറപ്പിക്കുകയാണ് വിന്‍സി. പോയ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് താരം.
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിയെ തേടി പുരസ്‌കാരമെത്തിയത്. വിൻസിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രേഖ. അങ്ങനെ കരിയറിൽ ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ് താരം. അതിനിടെ ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് വിൻസി. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
അച്ഛനെയും അമ്മയെയും കുറിച്ച് എപ്പോഴും സംസാരിക്കുന്ന ആളാണ് വിൻസി. അവർക്ക് വേണ്ടി ചെയ്യണമെന്ന് ആഹ്രഹിക്കുന്ന കാര്യങ്ങൾ എന്തോകെയാണ് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിൻസി.
‘അപ്പന്റെയും അമ്മയുടെയും ഏകദേശം എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. പിന്നെ അവർ പറയുന്നത് കല്യാണമാണ്. സിനിമയ്ക്ക് കോമ്പ്രമൈസ് ചെയ്യുന്നത് പോലെ അത് എനിക്ക് കോമ്പ്രമൈസ് ചെയ്യാൻ സാധിക്കില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല. വിവാഹത്തെ കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്’,
പ്രണയങ്ങളൊക്കെ ഉണ്ടായേക്കാം. പക്ഷെ അത് എവിടെ വരെ എത്തും എന്നതിൽ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ കല്യാണം എന്നത് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അമ്മയ്ക്ക് പിന്നെയൊരു ആഗ്രഹം ഉള്ളത് യാത്ര പോകണം എന്നതാണ്. അത് നടത്തി കൊടുക്കണം. ചേട്ടന് ആഗ്രഹങ്ങളൊക്കെ സ്വയം നടത്താൻ അറിയാം. ചേട്ടന്റെ കല്യാണം ആകാൻ പോവുകയാണ്’, വിൻസി പറഞ്ഞു.പണ്ടുമുതലേ ആർഭാട ജീവിതം വേണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നു താനെന്നും വിൻസി പറയുകയുണ്ടായി. സിനിമ ആഗ്രഹിച്ചിരുന്ന ആൾ ആർകിടെക്ട് പഠിക്കാൻ പോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിൻസി. ‘എനിക്ക് നല്ല രീതിയിൽ സെറ്റിൽഡ് ആവണമെന്ന് ഉണ്ടായിരുന്നു.
വീട്ടുകാരൊന്നും സപ്പോർട്ട് അല്ലാത്തതിനാൽ സിനിമയിലേക്ക് പോക്കൊന്നും നടക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. അതുകൂടാതെ സിനിമയിലേക്ക് എങ്ങനെ കയറാം എന്നതിനെ കുറിച്ചും ഐഡിയ ഉണ്ടായിരുന്നില്ല’,അപ്പോൾ പിന്നെ നല്ലൊരു കോഴ്സ് പഠിച്ച് നല്ല രീതിയിൽ തന്നെ സെറ്റിൽഡ് ആവണം എന്നായി. ആർഭാടത്തോടെയുള്ള ജീവിതം വേണമെന്ന് തന്നെയായിരുന്നു ആഗ്രഹം. സിനിമ നടന്നില്ലെങ്കിൽ നല്ലൊരു കുടുംബമുണ്ടാക്കണം. നല്ലൊരു ചെക്കനെ വിവാഹം കഴിക്കണം.
കുട്ടികളൊക്കെ ആയി. നല്ലൊരു ജോലിയും ഒക്കെ വേണം എന്നായിരുന്നു. ഒരു ഹൈ ഫൈ ജീവിതം. അതാണ് ആഗ്രഹിച്ചത്. എന്നാൽ അതിലേക്ക് കേറിയപ്പോഴാണ് ലക്ഷ്വറിയല്ല, അതല്ലാത്ത വേറെ കുറെ കാര്യങ്ങൾ ഇതിലുണ്ടെന്ന് മനസിലാകുന്നത്’, വിൻസി അലോഷ്യസ് പറഞ്ഞു.
കുഞ്ചാക്കോ ബോബൻ നായകനായ പദ്മിനിയാണ് വിൻസിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് വിൻസി അവതരിപ്പിച്ചത്. പഴഞ്ചൻ പ്രണയം, മാരിവില്ലിൻ ഗോപുരങ്ങൾ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ വിൻസിയുടേതായി അണിയറയിലുണ്ട്.