Connect with us

നിങ്ങളില്‍ നൂറുപേരെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ഞാനൊരു ഹോളിഡേയ്ക്ക് അയക്കാന്‍ പോകുന്നു; ആരാധകർക്ക് വമ്പൻ സർപ്രൈസുമായി വിജയ് ദേവരകൊണ്ട

Actor

ക്രിസ്മസിന് തന്റെ ആരാധകര്‍ക്ക് സര്‍പ്രൈസ് നൽകി വിജയ് ദേവരകൊണ്ട തന്റെ 100 ആരാധകര്‍ക്ക് ഒരു ഹോളിഡേ ട്രിപ്പാണ് വിജയ് ദേവരകൊണ്ട ഇത്തവണത്തെ പ്ലാന്‍ ചെയ്തിരിക്കുന്നത്.

ആരാധകരില്‍ നൂറ് പേരെ ഒരു ഹോളിഡേ ട്രിപ്പിന് അയക്കാനാണ് താരം പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇക്കാര്യം വിജയ് അറിയിച്ചപ്പോള്‍ ചിലര്‍ തമാശയാണെന്ന് കരുതിയെങ്കിലും, പുതിയ ട്വീറ്റിലൂടെ അത് തിരുത്തിയിരിക്കുകയാണ് താരം.

യാത്ര എവിടേക്ക് ആയിരിക്കണമെന്ന് ആരാധകരോട് തന്നെ ചോദിച്ചിരിക്കുകയാണ് ദേവരകൊണ്ട. ഇന്ത്യയിലെ ബീച്ചുകള്‍, പര്‍വതനിരകള്‍, മരുഭൂമികള്‍ തുടങ്ങി നാല് ഓപ്ഷനുകളും താരം നല്‍കിയിട്ടുണ്ട്. ട്വിറ്ററില്‍ നടത്തിയ പോളിംഗിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

”ദേവരസാന്ത, അഞ്ച് വര്‍ഷം മുമ്പാണ് ഈ ട്രഡീഷന്‍ ഞാന്‍ ആരംഭിച്ചത്. ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റവും നല്ലൊരു ആശയം ഇത്തവണ എനിക്കുണ്ട്. നിങ്ങളില്‍ നൂറുപേരെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ഞാനൊരു ഹോളിഡേയ്ക്ക് അയക്കാന്‍ പോകുന്നു. എവിടേക്കാണെന്നത് തെരഞ്ഞെടുക്കാന്‍ നിങ്ങളെന്നെ സഹായിക്കാമോ” എന്നാണ് നടന്റെ ട്വീറ്റ്.

ട്വീറ്റ് കണ്ടതോടെ ഏറെ ആവേശത്തിലാണ് ദേവരകൊണ്ട ആരാധകര്‍. ലൈക്കുകളും കമന്റുകളും കൊണ്ട് പോസ്റ്റ് നിറഞ്ഞിരിക്കുകയാണ്. ‘മികച്ച ക്രിസ്മസ് സമ്മാനം, നന്ദി അണ്ണാ..’ എന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നും വേണ്ട എവിടെയെങ്കിലും താങ്കളെ ഒന്ന് കണ്ടാല്‍ മതി എന്ന ആഗ്രഹമാണ് ചിലര്‍ പങ്കുവെച്ചത്.

More in Actor

Trending

Recent

To Top