Social Media
ആഡംബര ജീവിതത്തില്‍ നിന്ന് വന്യതയിലേയ്ക്ക്; നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ ഹിമാലയത്തില്‍ ന ഗ്‌നനായി ആഘോഷിച്ച് നടന്‍ വിദ്യുത് ജംവാള്‍
ആഡംബര ജീവിതത്തില്‍ നിന്ന് വന്യതയിലേയ്ക്ക്; നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ ഹിമാലയത്തില്‍ ന ഗ്‌നനായി ആഘോഷിച്ച് നടന്‍ വിദ്യുത് ജംവാള്‍
നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിദ്യുത് ജംവാള്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ നാല്‍പ്പത്തിമൂന്നാം പിറന്നാള്‍. വ്യത്യസ്തമായ പിറന്നാള്‍ ആഘോഷമായിരുന്നു താരം സ്വീകരിച്ചത്. ഹിമാലയത്തില്‍ ന ഗ്‌നനായാണ് വിദ്യുത് പിറന്നാള്‍ ആഘോഷിച്ചത്. ‘ഞാന്‍ ആരല്ല’ എന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നുവെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ന ഗ്‌നനായി കുളിക്കുന്നതിന്റെയും ഭക്ഷണം പാകംചെയ്യുന്നതിന്റെയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു പ്രദേശവാസിയുടെ സഹായത്തോടെ പകര്‍ത്തിയ ചിത്രങ്ങളാണ് വിദ്യുത് ജംവാള്‍ പങ്കുവെച്ചത്. ഹിമാലയന്‍ പര്‍വതങ്ങളിലേക്കുള്ള തന്റെ പലായനമാണിതെന്നാണ് ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിദ്യുത് ജംവാള്‍ എഴുതിയത്. 14 വര്‍ഷം മുമ്പാണ് ഇതാരംഭിച്ചത്. എല്ലാ വര്‍ഷവും ഏഴ് – പത്ത് ദിനങ്ങള്‍ ഒറ്റയ്ക്ക് ചെലവഴിക്കുന്നത് തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി.
ആഡംബരത്തിന്റെയും ആഹ്ലാദത്തിന്റെയും ജീവിതത്തില്‍ നിന്ന് വന്യതയിലേയ്ക്ക് വരുമ്പോള്‍, തന്റെ ഏകാന്തത കണ്ടെത്തുന്നതും ‘ഞാന്‍ ആരല്ല’ എന്നറിയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും താന്‍ ആസ്വദിക്കുന്നുവെന്നും വിദ്യുത് കുറിച്ചു.
‘ഞാന്‍ ആരാണ് എന്നറിയുന്നതിന്റെ ആദ്യപടിയാണിത്. അതുപോലെ തന്നെ പ്രകൃതി നല്‍കുന്ന ആഡംബരങ്ങളില്‍ പരസഹായംകൂടാതെ ജീവിക്കുകയും ചെയ്യുന്നു. കംഫര്‍ട്ട് സോണിന് പുറത്തുനില്‍ക്കുന്നതാണ് എനിക്ക് സൗകര്യം. ഞാന്‍ പ്രകൃതിയുടെ സ്വാഭാവിക ആവൃത്തിയിലേക്ക് ട്യൂണ്‍ ചെയ്യുന്നു, സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സ്പന്ദനങ്ങള്‍ സ്വീകരിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്ന സാറ്റലൈറ്റ് ഡിഷ് ആന്റിനയായി ഞാന്‍ എന്നെത്തന്നെ സങ്കല്‍പ്പിക്കുന്നു.’ വിദ്യുത് പറഞ്ഞു.
സഹാനുഭൂതിയുടെ ആവൃത്തിയില്‍ ഞാന്‍ ആന്ദോളനം ചെയ്യുന്നു. നിശ്ചയദാര്‍ഢ്യം എന്നതിന്റെ ആവൃത്തിയില്‍ ഞാന്‍ ആന്ദോളനം ചെയ്യുന്നു. നേട്ടത്തിന്റെ ആവൃത്തിയില്‍ ഞാന്‍ ആന്ദോളനം ചെയ്യുന്നു. പ്രവര്‍ത്തനത്തിന്റെ ആവൃത്തിയില്‍ ഞാന്‍ ആന്ദോളനം ചെയ്യുന്നു.
ജീവിതത്തില്‍ ഒരു പുതിയ അധ്യായം അനുഭവിക്കാന്‍ തയ്യാറായി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഊര്‍ജ്ജം ഇവിടെനിന്നാണ് ഞാന്‍ ഉള്‍ക്കൊള്ളുന്നത്. ഈ ഏകാന്തത മനസ്സിന് അചിന്തനീയമാണെന്ന് പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
