Connect with us

ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും ഞാൻ വളർത്തിയത്; ഉർവശി

Movies

ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും ഞാൻ വളർത്തിയത്; ഉർവശി

ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും ഞാൻ വളർത്തിയത്; ഉർവശി

ഹാസ്യമാകട്ടെ ദേഷ്യമാകട്ടെ സങ്കടമോ പ്രണയമോ വഞ്ചനയോ കുശുമ്പോ എന്തും അധികമാകാതെ സിനിമയെന്ന മാധ്യമത്തിന് മുന്നിലിരിക്കുന്ന തന്റെ പ്രേക്ഷകന് ദഹിക്കുന്ന തരത്തിൽ കൃത്യമായി എത്തിക്കാൻ കഴിയുന്ന നടിയാണ് ഉർവശി .
ചലച്ചിത്രരംഗത്തേക്ക് എത്തി നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും ഉർവശിയെന്ന നടിയെ കവച്ചുവെക്കാൻ തക്കവണ്ണം അഭിനയപാടവമുള്ള അധികം നടിമാരൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നുള്ളതാണ് വാസ്തവം. ഹാസ്യമാകട്ടെ ദേഷ്യമാകട്ടെ സങ്കടമോ പ്രണയമോ വഞ്ചനയോ കുശുമ്പോ എന്തും അധികമാകാതെ സിനിമയെന്ന മാധ്യമത്തിന് മുന്നിലിരിക്കുന്ന തന്റെ പ്രേക്ഷകന് ദഹിക്കുന്ന തരത്തിൽ കൃത്യമായി എത്തിക്കാൻ കഴിയുന്ന നടിയാണ് ഉർവശി. എന്നാലിപ്പോൾ തന്റെ വിശേഷങ്ങളെല്ലാം ഉർവശി തന്നെ അടുത്തിടെ തുടങ്ങിയ ഇൻസ്റ്റ​ഗ്രാം പേജുവഴി ആരാധകരിലേക്ക് എത്തിക്കുന്നുണ്ട്. രണ്ട് മക്കളാണ് ഉർവശിക്കുള്ളത്.

മനോജ് കെ ജെയനുമായുള്ള വിവാഹത്തിലാണ് മകൾ കുഞ്ഞാറ്റയെ ഉർവശി പ്രസവിച്ചത്. പിന്നീട് ആ വിവാഹബന്ധം വേർപ്പെടുത്തി താരം ശിവപ്രസാദിനെ വിവാഹം ചെയ്തു. ആ ബന്ധത്തിലാണ് ഇഷാൻ പ്രജാപതി എന്ന മകൻ ഉർവശിക്ക് പിറന്നത്. ഇഷാന് പേരിടാനും നൂലുകെട്ട് ചടങ്ങിലും എല്ലാം കുഞ്ഞാറ്റ സജീവമായിരുന്നു.

സമയം കിട്ടുമ്പോഴെല്ലാം അനുജന്റെ അടുത്തേക്ക് ഓടിയെത്താൻ കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. എപ്പോഴും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഉർവശി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. എന്നാൽ ആദ്യമായി മക്കളെ താൻ ഏത് രീതിയിലാണ് വളർത്തിയെന്നും തന്റെ കാഴ്ചപ്പാടുകൾ എങ്ങനെയാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഉർവശി.സ്റ്റാർകിഡ് എന്ന ടാ​ഗിനുള്ളിൽ വെച്ചല്ല താരം മക്കളെ രണ്ടുപേരെയും വളർത്തിയിരിക്കുന്നതെന്ന് ഉർവശിയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. അവൾ വികടൻ എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി വീട്ടിലെ വിശേഷങ്ങളെപ്പറ്റി സംസാരിച്ചത്. ‘അത് മണ്ണാണ്, ചെളിയാണ് അതിൽ ഇറങ്ങരുത് എന്ന് നമ്മൾ കുട്ടികളോട് പറയും.’

‘ചെരിപ്പിട്ട് നടക്കാൻ നമ്മൾ മക്കളോട് പറയും. അങ്ങിനെ ചെരുപ്പിട്ട് നടത്തിക്കരുത് അവരെ റോഡിൽ ആണിയൊക്കെ ഇരിക്കുന്ന സ്ഥലത്ത് പോകുമ്പോൾ ചെരുപ്പ് ഇട്ട് നടക്കട്ടെ. അല്ലാത്ത സ്ഥലത്തൊക്കെ ചെരിപ്പില്ലാതെ നടക്കുമ്പോൾ മാത്രമെ കാൽ സ്ട്രോങ്ങ് ആവുള്ളു. കറന്റും വെള്ളവും ഇല്ലാതെ വെള്ളപ്പൊക്കം പോലെയൊരു സാഹചര്യം വന്നാൽ ഈ പിള്ളേരെ ഒക്കെ നിങ്ങൾ എടുത്തോണ്ട് നടക്കുമോ?.’ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും ഞാൻ വളർത്തിയത്. എന്റെ അതെ അഭിപ്രായമാണ് എന്റെ ഭർത്താവിനും അതുകൊണ്ട് ഒരു പ്രശ്നവുമില്ല. രാവിലെ എണീറ്റ് കുറച്ച് പഴഞ്ചോറാണ് ഉള്ളത് അതിൽ കുറച്ച് തൈരും ഉള്ളിയും ചേർത്ത് കഴിക്കണം ഇവിടെ വേറെ ടിഫിൻ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് പറഞ്ഞാൽ എന്റെ മോൻ അത് കഴിക്കണം.’

‘അല്ലാതെ അവന് ബെർഗർ വേണം പിസ വേണം പഴയ ചോർ കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ നടക്കില്ല. അതും ഒരു ഭക്ഷണമാണ് അതിനെ ബഹുമാനിച്ച് അത് കഴിക്കണം. ഇവിടെ ഭക്ഷണം പോലും ഇല്ലാത്ത എത്രയോപേർ കഷ്ടപ്പെടുന്നു. ഉള്ളത് കഴിക്കണം എന്ന് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്.”മക്കൾ ഫോൺ ഉപയോഗിക്കുന്നതൊക്കെ ശ്രദ്ധിക്കണം. നമ്മളെ ഒന്നും ശ്രദ്ധിക്കാതെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ നമ്മുടെ കുഞ്ഞ് ഫോണിൽ നോക്കി ഇരിക്കുവാണേൽ അത് എന്താണെന്ന് നമ്മൾ അറിയണം. ഞാൻ എന്റെ മോനെ അടുത്തുള്ള വീട്ടിലെ കുട്ടികളുടെ ഒക്കെ കൂടെ കളിക്കുവാൻ രാവിലെ തന്നെ ഇറക്കി വിടാറുണ്ട്.’

ഞാൻ എന്റെ മോനെ എന്റെ ഭർത്താവിനൊപ്പം ചെറിയ തട്ടുകടയിലൊക്കെ ചായ കുടിക്കാനും ദോശ കഴിക്കാനും പറഞ്ഞ് വിടാറുണ്ട്. ഈ തെരുവിലുളള എല്ലാ കടയിലും അവൻ പോകും. സ്‌കൂളിൽ പോകാൻ കാർ ഇല്ലെങ്കിൽ ഓട്ടോയിലോ ബൈക്കിലോ സൈക്കിളിലോ വരെ അവനെ വിടാറുണ്ടെന്നും’, ഉർവശി പറയുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top