Connect with us

ഇന്ത്യാ-പാക് ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടുള്ള ഐ ഫോണ്‍ നഷ്ടമായി; കണ്ട് പിടിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് നമടി ഉര്‍വശി റൗട്ടേല

News

ഇന്ത്യാ-പാക് ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടുള്ള ഐ ഫോണ്‍ നഷ്ടമായി; കണ്ട് പിടിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് നമടി ഉര്‍വശി റൗട്ടേല

ഇന്ത്യാ-പാക് ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടുള്ള ഐ ഫോണ്‍ നഷ്ടമായി; കണ്ട് പിടിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് നമടി ഉര്‍വശി റൗട്ടേല

ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരിക്കേ 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ഐഫോണ്‍ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ബോൡവുഡ് നടി ഉര്‍വശി റൗട്ടേല. ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു. പിന്നാലെ ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഹമ്മദാബാദ് പോലീസും രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകപ്പ് മത്സരം നടന്നത്. മത്സരം കാണാനെത്തിയ നിരവധി പ്രമുഖരില്‍ ഒരാളായിരുന്നു നടി ഉര്‍വശി റൗട്ടേല. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി സ്‌റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോയും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണ ഐഫോണ്‍ നഷ്ടപ്പെട്ട വിവരം അവര്‍ പങ്കുവെച്ചത്.

24 കാരറ്റ് യഥാര്‍ത്ഥ സ്വര്‍ണം കൊണ്ടുള്ള ഐ ഫോണ്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിവരമറിയിക്കുക എന്നാണ് ഉര്‍വശി റൗട്ടേലയുടെ പോസ്റ്റിലുള്ളത്. അഹമ്മദാബാദ് പോലീസിനേയും പോസ്റ്റില്‍ ടാഗ് ചെയ്തിരുന്നു. അധികം താമസിയാതെ അഹമ്മദാബാദ് പോലീസ് ഫോണിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു.

ഉര്‍വശിയുടെ പോസ്റ്റിന് പ്രതികരണമായി നടി ആകാന്‍ഷാ രഞ്ജന്‍ കപുറുമെത്തി. നടി ആതിയാ ഷെട്ടിയെ ടാഗ് ചെയ്യുകയാണ് അവര്‍ ചെയ്തത്. ആതിയയുടെ ഭര്‍ത്താവ് കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്നതിനാലാണ് ആകാന്‍ഷ ഇങ്ങനെ ചെയ്തത്.

അതേസമയം, സണ്ണി ഡിയോള്‍ നായകനായ സിംഗ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി റൗട്ടേല ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സനം രേ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്‌റ്റോറി 4 എന്നീ ബോളിവുഡ് ചിത്രങ്ങളിലും ലെജന്‍ഡ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഏജന്റ്, വാള്‍ട്ടയര്‍ വീരയ്യ, സ്‌കന്ദ എന്നീ തെലുങ്ക് ചിത്രങ്ങളിലെ നൃത്തരംഗങ്ങളിലും ഉര്‍വശി സാന്നിധ്യമറിയിച്ചു. ദില്‍ ഹേ ഗ്രേ, ബ്ലാക്ക് റോസ് എന്നിവയാണ് ഉര്‍വശിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

More in News

Trending

Recent

To Top