Connect with us

അനുഭവിച്ചതിന് കണക്കില്ലായിരുന്നു; ആദ്യ വിവാഹത്തിന് ശേഷം ഞാൻ മദ്യപാനിയായി ഉർവശിയുടെ ആ തുറന്ന് പറച്ചിൽ

Malayalam

അനുഭവിച്ചതിന് കണക്കില്ലായിരുന്നു; ആദ്യ വിവാഹത്തിന് ശേഷം ഞാൻ മദ്യപാനിയായി ഉർവശിയുടെ ആ തുറന്ന് പറച്ചിൽ

അനുഭവിച്ചതിന് കണക്കില്ലായിരുന്നു; ആദ്യ വിവാഹത്തിന് ശേഷം ഞാൻ മദ്യപാനിയായി ഉർവശിയുടെ ആ തുറന്ന് പറച്ചിൽ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു ഉർവശിയും മനോജ് കെ ജയനും. പ്രണയിച്ച് വിവാഹിതരായ ഈ താരദമ്പതികളുടെ ജീവിതം അധിക നാൾ നീണ്ടു പോയില്ല. എട്ട് വർഷം മാത്രമേ ആ ദാമ്പത്യത്തിന് ആയുസ്സ് ഉണ്ടായിരുന്നുളൂ 2008 ൽ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു.

മകളെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും ഉർവശി ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്

മകൾ കുഞ്ഞാറ്റയെ സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഉർവ്വശി പറഞ്ഞത്. ഞാൻ സിനിമ ഇഷ്ടപ്പെട്ടു വന്നതല്ല, അതുകൊണ്ടു തന്നെ മകൾ സിനിമയിൽ എത്തുന്നതിനോടു താൽപര്യവും ഇല്ല എന്നായിരുന്നു മറുപടി. ഇടക്കാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു തുറന്ന് എഴുതുമെന്നും ആത്മകഥയിൽ ഇക്കാര്യം ഉണ്ടാകും എന്നും ഉർവശി പറഞ്ഞു. അതെ സമയം തന്നെ തന്റെ മദ്യപാന ശീലത്തെക്കുറിച്ചും നടി ഇന്റർവ്യൂവിൽ മനസ് തുറക്കുന്നുണ്ട്. ‘ആദ്യ വിവാഹത്തിനു ശേഷമാണ് ഞാൻ മദ്യപിക്കാൻ തുടങ്ങിയത്. എല്ലാവരും ഒരുമിച്ചിരുന്നു ഡ്രിങ്ക്‌സ് കഴിക്കുന്നതായിരുന്നു അവിടുത്തെ (ഭർതൃവീട്ടിലെ) രീതി. എല്ലാ കാര്യങ്ങളും ഞാൻ തുറന്നെഴുതും അത്രമാത്രം അനുഭവിച്ചു’വെന്നും ഉർവശി പറയുന്നു.

ഏക മകൾ കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പമാണ് താമസിക്കുന്നത്.. ഉർവശിയുമായി വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനോജ് കെ ജയൻ വീണ്ടും വിവാഹം ചെയ്തു. 2013 ൽ ഉർവശിയും മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു.

Continue Reading

More in Malayalam

Trending

Recent

To Top