Connect with us

ഉപ്പും മുളകിലെ പാറുകുട്ടിക്ക് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ് നൽകി ആരാധകർ!

Social Media

ഉപ്പും മുളകിലെ പാറുകുട്ടിക്ക് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ് നൽകി ആരാധകർ!

ഉപ്പും മുളകിലെ പാറുകുട്ടിക്ക് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ് നൽകി ആരാധകർ!

മലയാളക്കരയിലെ മികച്ച ആരാധക പിന്തുണയുള്ള ഒരേയൊരു സീരിയലാണ് ഉപ്പും മുളകും .ഓരോ ദിവസവും മികച്ച പ്രകടനമാണ് ഓരോർത്തറയും കാഴ്ചവെക്കുന്നത്. പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ബേബി അമേയ എന്ന പാറുക്കുട്ടി. ഉപ്പും മുളകിലെ ഈ കുഞ്ഞുമാലാഖയ്ക്ക് സീരിയൽ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. കഴിഞ്ഞ ഏതാനും എപ്പിസോഡുകളിൽ ഇല്ലാതിരുന്ന പാറുക്കുട്ടി തിരിച്ചെത്തിയ സന്തോഷം പങ്കിടുകയാണ് പാറുക്കുട്ടി ആരാധകർ. ഉപ്പും മുളകും ലൊക്കേഷനിലേക്ക് നടന്നു വരുന്ന പാറുക്കുട്ടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലും പാറുക്കുട്ടി ഫാൻസ് പേജുകളിലും ശ്രദ്ധ കവരുന്നത്.

‘ഞെരിപ്പ് ഡാ… വന്തിട്ടേന്ന്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്’ എന്ന ‘കബാലി’ ഡയലോഗിന്റെ പശ്ചാത്തലത്തിൽ സ്റ്റൈലായി പാറമട വീട്ടിലേക്ക് നടന്നു കയറുകയാണ് പാറുക്കുട്ടി. പാറുവിനെ സ്വീകരിക്കുന്ന ചേട്ടൻ കേശുവിനെയും വീഡിയോയിൽ കാണാം.

എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുകയാണ് ഒന്നരവയസ്സുകാരിയായ ബേബി അമേയ. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് അമേയയുടെ അഭിനയം. സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ഉപ്പും മുളകിൽ പാറുക്കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. അത് ഏറെക്കുറെ ശരിയാണ് താനും.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

uppum mulakum parukutty entry

More in Social Media

Trending