ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്, ആ ആഘോഷത്തിന്റെ ഒരുക്കത്തിലായിരുന്നു,ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു.. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും; ആശയുടെ പിതാവ് പറയുന്നു

നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ ഇന്ന് പുലർച്ചയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് . ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനില്‍ക്കുന്നനിലയില്‍ ആശയെ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും പോലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
മകളുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ആശയുടെ പിതാവ് ശിവാനന്ദന്. ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ശിവാനന്ദന് പറഞ്ഞു. മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദന് മാധ്യമങ്ങളോട് പറഞ്ഞു. ‘എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്’, ഭാര്യാപിതാവ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തില്‍ ആയിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരെ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും’ ഭാര്യാപിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പന്തളം പൂഴിക്കാട് സ്വദേശിനിയാണ് ആശ. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നാണ് പോലീസ് പറയുന്നത്.
അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്. ദമ്പതികള്‍ക്ക് രണ്ട് ആണ്മക്കളാണ് ഉള്ളത്. ഇന്ദുജിത്തും സൂര്യജിത്തും. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. മൃതദേഹം അടൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
മലയാള സിനിമാചരിത്രത്തിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിളക്കമേറിയ രണ്ട് പേരുകളാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും. കഥാപാത്രങ്ങളിലേയ്ക്ക് പരകായപ്രവേശം നടത്തി വെള്ളിത്തിരയിൽ...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ ദിവസമായിരുന്നു സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്. ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകായണ് ഷാൻ. സംഗീത നിശ...