Connect with us

ജാസ്മിന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയല്ലേ, എപ്പോഴെങ്കിലും അമ്മയാകണമെന്നോ കുട്ടികളുണ്ടാകണമെന്നോ തോന്നിയിട്ടുണ്ടോ? അപ്പോള്‍ ആണിനെ കല്യാണം കഴിക്കാന്‍ തയ്യാറാകുമോ? അവതാരകയുടെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി കണ്ടോ

TV Shows

ജാസ്മിന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയല്ലേ, എപ്പോഴെങ്കിലും അമ്മയാകണമെന്നോ കുട്ടികളുണ്ടാകണമെന്നോ തോന്നിയിട്ടുണ്ടോ? അപ്പോള്‍ ആണിനെ കല്യാണം കഴിക്കാന്‍ തയ്യാറാകുമോ? അവതാരകയുടെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി കണ്ടോ

ജാസ്മിന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയല്ലേ, എപ്പോഴെങ്കിലും അമ്മയാകണമെന്നോ കുട്ടികളുണ്ടാകണമെന്നോ തോന്നിയിട്ടുണ്ടോ? അപ്പോള്‍ ആണിനെ കല്യാണം കഴിക്കാന്‍ തയ്യാറാകുമോ? അവതാരകയുടെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി കണ്ടോ

ഇത്തവണത്തെ ബിഗ് ബോസ്സിൽ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. തന്റെ നിലപാടുകളിലൂടേയും ടാസ്‌കുകളിലെ ഗംഭീര പ്രകടനങ്ങളിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു. ജാസ്മിന്റെ ജീവിത കഥയും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയിനറുമൊക്കെയായ ജാസ്മിന്‍ സ്വവര്‍ഗാനുരാഗിയാണ്. ഫൈനലിൽ വരെ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ ജാസ്മിൻ സ്വന്തം ഇഷ്ട പ്രകടനം ഷോയിൽ നിന്ന് സ്വയം പിന്മാറുകയായിരുന്നു
ഇപ്പോഴിതാ തന്റെ സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട് ജാസ്മിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സ് ഷോയില്‍ അതിഥിയായി ജാസ്മിന്‍ എത്തിയിരുന്നു. കുട്ടി അഖില്‍, നവീന്‍ അറക്കല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ജാസ്മിനെത്തിയത്. ഷോയില്‍ വച്ച് അവതാരക ജാസ്മിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ജാസ്മിന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയല്ലേ, എപ്പോഴെങ്കിലും അമ്മയാകണമെന്നോ കുട്ടികളുണ്ടാകണമെന്നോ തോന്നിയിട്ടുണ്ടോ എന്നും അപ്പോള്‍ ആണിനെ കല്യാണം കഴിക്കാന്‍ തയ്യാറാകുമോ എന്നുമായിരുന്നു അവതാരകയുടെ ചോദ്യം.

അമ്മയാകാന്‍ ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ എന്നായിരുന്നു ജാസ്മിന്റെ മറു ചോദ്യം. നമ്മള്‍ ഏത് കാലത്താണ് ജീവിക്കുന്നത്. ഇത്രയും സാങ്കേതിക വിദ്യയൊക്കെ ഇവിടെയുണ്ട്. ഐവിഎഫ് ട്രീറ്റ്‌മെന്റിനെക്കുറിച്ച് കേട്ടിട്ടില്ലേ, അതുമല്ലെങ്കില്‍ ദത്ത് എടുക്കാലോ എന്നും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ജാസ്മിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

മീര റിയാസ് വരുമ്പോള്‍ ഇതുപോലെ ചോദിക്കരുത് നല്ല മറുപടി കിട്ടും ഇതേ ടിം സ്റ്റാര്‍ മ്യൂസിക് വന്നു ആര്യഎത്ര നല്ല രീതിയില്‍ ആണ് അവരോട് പെരുമാറിയത്, ഈ എപ്പിസോഡ് പുറത്തുവരുന്നതിനു മുന്‍പുവരെ മീര വിചാരിച്ചിരുന്നത്… മീര ജാസ്മിനെ എടുത്തിട്ട് അലക്കി… അതുകൊണ്ട് എപ്പിസോഡ് പുറത്തുവരുമ്പോള്‍ ഡോക്ടർ ഫാന്‍സ് മീരയെ സപ്പോര്‍ട് ചെയ്യും എന്നൊക്കെ ആയിരിക്കും… എപ്പിസോഡ് പുറത്തുവന്നുകഴിഞ്ഞപ്പോള്‍ ബിഗ്ഗ്ബോസ് ഇതുവരെ കാണാത്തവരുപോലും മീരയെ എയറില്‍ കേറ്റിനിര്‍ത്തിയേക്കുവ, കുറച്ചു വിവരം ഉള്ള ഒരു അവതാരകയെ വെക്കൂ.. ജാസ്മിനെ അപമാനിക്കുമ്പോ അവള്‍ക്ക് എന്തോ സുഖം കിട്ടുന്നുണ്ടെന്ന് തോന്നുന്നു. ജാസ്മിന്‍ ജീവിതത്തോടും സമൂഹത്തോടും പടവെട്ടിയാണ് ഇന്ന് ആ സ്റ്റേജ് വരെ എത്തിയത്. ജാസ്മിന്റെ അയലത്തുപോലും നിന്ന് സംസാരിക്കാന്‍ കുറച്ചെങ്കിലും വിവരം വേണം. തറയെക്കാള്‍ വളിച്ച കോമഡിയും, സ്ത്രീകളെ വ്യഗ്യാര്‍ത്ഥത്തില്‍ അപനിക്കുകയും ചെയ്യുന്ന പ്രോഗ്രാം അവതാരികയില്‍ നിന്നും ഇതല്ലേ വരൂ, അമ്മയാകാന്‍ കല്യാണം കഴിക്കണം എന്ന് കരുതുന്നത്ര വിവരദോഷിയാണോ അവതാരക എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

എന്തുകൊണ്ടാണ് തനിക്ക് ഷോയില്‍ വച്ച് മെന്റല്‍ ബ്രേക്ക് ഡൗണ്‍ ഉണ്ടായതെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ചുറ്റുമുള്ള ടോക്‌സിസിറ്റിയും അടിയും വഴക്കുമൊക്കെ തന്നെ തളര്‍ത്തിയെന്നാണ് ജാസ്മിന്‍ പറഞ്ഞത്. റോബിനുമായി വഴക്കുണ്ടാകാന്‍ കാരണം റോബിന്‍ തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വഞ്ചിച്ചുവെന്നതാണെന്നും ജാസ്മിന്‍ പറയുന്നു. തന്നോട് ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ താനും തിരിച്ച് സംസാരിക്കുമെന്നും എന്നാല്‍ താന്‍ ദേഷ്യപ്പെടുന്നത് മാത്രമേ പുറത്ത് കാണിച്ചുള്ളൂവെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

More in TV Shows

Trending

Malayalam