Connect with us

വിഷ്‍ണുവിനെ കെട്ടിപ്പിടിച്ച് അഖില്‍ മാരാര്‍! പറഞ്ഞത് ആ ഒരൊറ്റ കാര്യം; ഇതാണ് സ്നേഹം!!

TV Shows

വിഷ്‍ണുവിനെ കെട്ടിപ്പിടിച്ച് അഖില്‍ മാരാര്‍! പറഞ്ഞത് ആ ഒരൊറ്റ കാര്യം; ഇതാണ് സ്നേഹം!!

വിഷ്‍ണുവിനെ കെട്ടിപ്പിടിച്ച് അഖില്‍ മാരാര്‍! പറഞ്ഞത് ആ ഒരൊറ്റ കാര്യം; ഇതാണ് സ്നേഹം!!

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് എൺപത്തിനാല് ദിവസം പിന്നിട്ടിരിക്കുകയാണ്. ഫൈനലിന് ഇനി കുറച്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത് . ഹൗസിൽ അവശേഷിച്ചിരുന്ന പത്ത് പേരിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു വിഷ്ണു ജോഷിയാൻ ഏറ്റവും ഒടുവിൽ പുറത്തായത്.

ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഖില്‍ മാരാറും വിഷ്‍ണുവും. അണ്ണനും തമ്പിയും എന്നാണ് ഇരുവരും തങ്ങളെ വിശേഷിപ്പിക്കാറുള്ളത്. അപ്രതീക്ഷിതമായി വിഷ്‍ണു പുറത്തായ ശേഷം അഖില്‍ മാരാര്‍ ചെയ്‍ത കാര്യങ്ങളിലും അവരുടെ സ്‍നേഹം പ്രകടമായിരുന്നു.

വളരെ തമാശയോടെയാണ് വിഷ്‍ണു കാര്യങ്ങളെ സമീപിച്ചത്. വിഷ്‍ണുവിനെ കെട്ടിപ്പിടിച്ച അഖില്‍ മാരാര്‍ പറഞ്ഞത് ഞാനുണ്ട് പുറത്ത് എന്നായിരുന്നു. വിഷ്‍ണുവിന്റെ ഓര്‍മയ്‍ക്ക് അവന്റെ ണിക്കര്‍ എടുക്കട്ടെയെന്ന് അഖില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. ആ ട്രൗസര്‍ ധരിച്ചാണ് വിഷ്‍ണുവിനെ അഖില്‍ യാത്രയാക്കിയതും.

‘നായക് നഹീ ഖല്‍ നായകെ’ന്ന തന്റെ പ്രിയ ഗാനത്തിന്റെ വരികള്‍ ഒരിക്കല്‍കൂടി ആലപിച്ചശേഷമാണ് ബിഗ് ബോസിന്റെ പ്രധാന വാതില്‍ തുറന്ന് വിഷ്‍ണു പുറത്തുപോയത്. ഗെയിം ചേയ്‍ഞ്ചറെന്ന് മറ്റുള്ളവര്‍ വിഷ്‍ണുവിനെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു.

പുറത്തെത്തിയ വിഷ്‍ണു മോഹൻലാലിനോടും പിന്നീട് തന്റെ ഭാവി സ്വപ്‍നങ്ങള്‍ പങ്കുവെച്ചു. തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ 84 ദിവസങ്ങള്‍ക്ക് ശേഷമാകും തന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്‍ടക്കേടുണ്ടായിട്ടുണ്ടാകുക. എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് തന്നെ ഇതുവരെ ഇഷ്‍ടപ്പെട്ടിട്ടുണ്ടാകുക. സിനിമയില്‍ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്‍ഫോമാണ് ഇത്. ബിഗ് ബോസ് ഹൗസിലെ വിഷ്‍ണുവിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top