TV Shows
എന്നാലും ഹെന്റെ വല്യണ്ണാ ഇങ്ങനെ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുന്നത് കാണാന്‍ എനിക്ക് പറ്റുന്നില്ല.. ഒറ്റയാള്‍ പോരാട്ടം തുടങ്ങി;ജാസ്മിന്‍ എം മൂസ
എന്നാലും ഹെന്റെ വല്യണ്ണാ ഇങ്ങനെ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുന്നത് കാണാന്‍ എനിക്ക് പറ്റുന്നില്ല.. ഒറ്റയാള്‍ പോരാട്ടം തുടങ്ങി;ജാസ്മിന്‍ എം മൂസ
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും പുതിയ വിവാദം അഖിൽ മാരാർ മറ്റ് മത്സരാർഥികളെ മുണ്ട് പൊക്കി കാണിച്ചതാണ്. ഇപ്പോഴും ചിലര്‍ അഖില്‍ മാരാരിനെ സോഷ്യല്‍ മീഡിയയിലൂടെ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരക്കാരെ വിമര്‍ശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ജാസ്മിന്‍ എം മൂസ. മുമ്പും പല സാഹചര്യങ്ങളിലും അഖില്‍ മാരാരുടെ നിലപാടുകളെ ചോദ്യം ചെയ്തിട്ടുണ്ട് ജാസ്മിന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം.
ലാലേട്ടന്‍ ആടുതോമയായിട്ട് മുണ്ട് ഊരിയാല്‍ ആഹാ, പാവം മാരാരേട്ടന്‍ ബിഗ് ബോസില്‍ മുണ്ട് പൊക്കിയാല്‍ ഓഹോ! ഒന്ന് തുണി പൊക്കി കാണിച്ചതിനാ ആ നായിന്റെ മക്കളുടെ വീടിന്റെ അടുത്തുള്ള സുമേഷിന്റെ മാമന്റെ ബന്ധുവായിട്ട് ഉള്ള ഇവന്മാരൊക്കെ എന്റെ അണ്ണനെ ഇങ്ങനെ ഒറ്റക്കിട്ട്… ഇവനൊക്കെ തൂറാന്‍ ഇരിക്കുന്നത് എനിക്കൊന്ന് കാണണം എന്നാണ് ജാസ്മിന്‍ പറയുന്നത്.
എന്നാലും ഹെന്റെ വല്യണ്ണാ അഡ്രിനാലിന്‍ പമ്പിംഗ് ഇച്ചിരി കൂടി പോയതിന് ഇങ്ങനെ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുന്നത് കാണാന്‍ എനിക്ക് തന്നെ പറ്റുന്നില്ല. അപ്പോ പിന്നെ പടയാളികള്‍ അണ്ണന്‍ ഒറ്റപ്പെടുന്നത് എങ്ങനെ സഹിക്കും. ഒറ്റയാള്‍ പോരാട്ടം തുടങ്ങിയെന്നും ജാസ്മിന്‍ പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ അഖില്‍ മാരാരെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പേജുകളെക്കുറിച്ചും ജാസ്മിന്‍ പ്രതിരിക്കുന്നുണ്ട്.
യൂട്യൂബ് ഹോം പേജില്‍ പോയാല്‍ ജീവിതത്തില്‍ ഇതുവരെ കാണാത്ത പല പേജുകളും ഒരു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അണ്ണനെ അലക്കി വെളുപ്പിക്കുന്നതും ന്യായീകരണ കണ്ടന്റുകളും ചീറി പാഞ്ഞു കിടക്കുന്നതും കാണാന്‍ പറ്റും. കിണ്ണം കട്ടവര്‍ ആനയെ കട്ടവനെ ചൂണ്ടിക്കാണിക്കുമ്പോള്‍ പിആര്‍ ടിംസ് കിണ്ണം കട്ട കള്ളന്മാരെ തുറന്ന് കാണിക്കാന്‍ പാടുപെടുകയാണ്. അതേസമയം ആനയെ കട്ട കള്ളന്‍ ഒരു സൈഡില്‍ പോയി നിങ്ങള്‍ എന്നെ കള്ളനാക്കി തീം സോംഗ് ബാക്ക്ഗ്രൗണ്ട് ഇട്ട് ആറാടുകയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പി എന്നാണ് ജാസ്മിന്‍ കുറിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഒരു ചര്‍ച്ചയ്ക്കിടെ അഖില്‍ മാരാര്‍ തന്റെ മുണ്ട് പൊക്കി കാണിക്കുന്നത്. സെറീന, ജുനൈസ്, നാദിറ, റിയാസ് തുടങ്ങിയവര്‍ മുമ്പില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് ഇന്നലെ കോടതി ടാസ്‌കിന്റെ ഭാഗമായി ഈ സംഭവത്തില്‍ അഖിലിനെതിരെ പരാതിയുമായി സെറീന കോടതിയെ സമീപിച്ചിരുന്നു. ദീര്‍ഘനേരം നീണ്ടുന്ന ഘോരമായ വാഗ്വാദമാണ് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ഒടുവില്‍ അഖില്‍ മാരാര്‍ കുറ്റക്കാരനാണെന്ന് തെളിയുകയും താരം കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവര്‍ത്തിയില്‍ അഖില്‍ മാരാര്‍ മാപ്പ് പറയുകയും ഏത്തമിടുകയും ചെയ്തു.
