Connect with us

ഹൗസിലേക്ക് വന്നശേഷം റോബിൻ സൈലന്റായിരുന്നു… അത് കണ്ടപ്പോൾ സന്തോഷം തോന്നി! എന്നാൽ പിന്നീട് ചെയ്തത് അസ്ഥാനത്തുള്ള പ്രവർത്തനമായിരുന്നു; റോബിനെ കുറിച്ച് രജിത് കുമാർ

TV Shows

ഹൗസിലേക്ക് വന്നശേഷം റോബിൻ സൈലന്റായിരുന്നു… അത് കണ്ടപ്പോൾ സന്തോഷം തോന്നി! എന്നാൽ പിന്നീട് ചെയ്തത് അസ്ഥാനത്തുള്ള പ്രവർത്തനമായിരുന്നു; റോബിനെ കുറിച്ച് രജിത് കുമാർ

ഹൗസിലേക്ക് വന്നശേഷം റോബിൻ സൈലന്റായിരുന്നു… അത് കണ്ടപ്പോൾ സന്തോഷം തോന്നി! എന്നാൽ പിന്നീട് ചെയ്തത് അസ്ഥാനത്തുള്ള പ്രവർത്തനമായിരുന്നു; റോബിനെ കുറിച്ച് രജിത് കുമാർ

ബിഗ് ബോസില്‍ വളരെ സംഘര്‍ഷഭരിതമായ രംഗങ്ങളാണ് പോയ വാരം നടന്നത്. ബിഗ് ബോസ്സിൽ ടാസ്ക്കിന്റെ ഭാഗമായി എത്തിയ റോബിനെ രണ്ടാം വട്ടവും പുറത്താക്കിയിരിക്കുകയാണ്.
ഹൗസിൽ നിന്നും പുറത്തായശേഷം തിരികെ നാട്ടിലെത്തിയ റോബിൻ‌ ബി​ഗ് ബോസ് ഷോയെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിത റോബിനെ കുറിച്ചും ബി​ഗ് ബോസ് ഹൗസിൽ അതിഥിയായി പോയപ്പോഴുള്ള അനുഭവവും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് രജിത്ത് കുമാർ.

പടിയടച്ച് പിണ്ടം വെച്ച കുടുംബത്തിലേക്ക് വീണ്ടും ചെല്ലുമ്പോഴുള്ള ആത്മാനുഭൂതിയായിരുന്നു ഹൗസിലേക്ക് തിരികെ ചെന്നപ്പോൾ ഉണ്ടായതെന്നാണ് രജിത്ത് പറഞ്ഞത്. മൂന്ന് വർഷക്കാലം കഠിനമായ പ്രാർഥനയായിരുന്നു. പ്രാർഥിച്ചാൽ ഫലം ഉണ്ടാകുമെന്ന് ഷോയിലേക്ക് വീണ്ടും പോകാൻ സാധിച്ചപ്പോൾ മനസിലായി. എനിക്ക് ഒരു ഹോപ്പുമില്ലായിരുന്നു എന്നെ വിളിക്കുമെന്ന്. മൂന്ന് വർഷം ആയല്ലോ. സത്യം തെളിയിക്കണമേയെന്ന് പ്രാർഥിച്ചിരുന്നു. അങ്ങോട്ട് പോയി അവസരം ചോദിക്കാനും തോന്നിയില്ല. അങ്ങനെയിരിക്കെയാണ് ​ഗസ്റ്റായി ചെല്ലാമോയെന്ന് ചോദിച്ച് കോൾ വന്നത്. പടിയടച്ച് പിണ്ടം വെച്ച കുടുംബത്തിലേക്ക് വീണ്ടും ചെല്ലുമ്പോഴുള്ള ആത്മാനുഭൂതിയായിരുന്നു ഹൗസിലേക്ക് ചെന്നപ്പോൾ.

ഒരു പ്ലാനിങും പോകുമ്പോൾ ഉണ്ടായിരുന്നില്ല. ക്യാരക്ടർ എന്താണെന്നൊന്നും പറ‍ഞ്ഞിരുന്നില്ല. കുറച്ചുപേർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയല്ല കാര്യങ്ങൾ. വാതിലിന് മുമ്പിൽ നിൽക്കുമ്പോഴാണ് നടക്കുന്നത് ഹോട്ടൻ ടാസ്ക്കും ഞാൻ ​ഗസ്റ്റുമാണെന്ന് എന്നോട് പറഞ്ഞത്. ഒരിക്കലും ഇൻസ്ട്രക്ഷൻ കൊടുക്കില്ല ബി​ഗ് ബോസ്. രണ്ടുപേരെ ​ഗസ്റ്റായി വിളിക്കുമ്പോൾ തുല്യമായിട്ടല്ലേ വിളിക്കൂ. വ്യത്യസ്തമായി വിളിക്കില്ലല്ലോ. അപ്പോൾ നിർദേശങ്ങളും ഒരുപോലെയല്ലെ നൽകൂ. അല്ലാതെ മറ്റ് നിർദേശങ്ങൾ നൽകിയെന്ന് വിശ്വസിക്കുന്നില്ല. എനിക്ക് വീണ്ടും ഹൗസിൽ എത്താൻ കഴിഞ്ഞതിൽ നന്നി പറയുന്നത് ചൊറിയന്മാരോടാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽമീഡിയയിലും മറ്റും വരുന്ന ചൊറികൾ ഞാൻ സഹിച്ചിരുന്നതിന്റെ റിസൾട്ടാണ് ബി​ഗ് ബോസിലേക്ക് കിട്ടിയ റീ എൻ‌ട്രി.

ഹൗസിലേക്ക് വന്നശേഷം റോബിൻ സൈലന്റായിരുന്നു. അത് കണ്ടപ്പോൾ സന്തോഷം തോന്നി. വളരെ ശാന്ത പ്രകൃതക്കാരാനണല്ലോയെന്ന് തോന്നി. എന്നാൽ പിന്നീട് ചെയ്തത് അസ്ഥാനത്തുള്ള പ്രവർത്തനമായിരുന്നു. ആ വീടിനെ തകർക്കുന്നത് പോലെയുള്ളതായിരുന്നു. എന്തിന്റെ ആവശ്യമായിരുന്നുവെന്ന് അത് കണ്ടപ്പോൾ തോന്നി. തൊണ്ണൂറ്റി ഒമ്പത് കുടം വെള്ളം കോരിയിട്ട് നൂറാം കുടം നിലത്തിട്ട് ഉടച്ചതുപോലെയായി. അതുപോലെ തന്നെ സീസൺ ഫോറിൽ മുഴുവൻ പച്ചതെറിയായിരുന്നു. എല്ലാ വിഭാ​ഗത്തിലുള്ളവരും കാണുന്ന ഷോയല്ലെ ബി​ഗ് ബോസ്. ബി​ഗ് ബോസ് ഷോ നൂറ് ശതമാനം സത്യസന്ധമാണ്. സോപ്പിടാൻ പറഞ്ഞതല്ല. ഞാൻ റൂൾസ് വൈലേറ്റ് ചെയ്തിട്ടില്ല. നിയമം ബ്രേക്ക് ചെയ്യുന്നത് ബ്രില്ല്യന്റ് പ്ലെയാണെന്ന് കരുതുന്നില്ല. റോബിനോടുള്ള ഇഷ്ടത്തിൽ ഇപ്പോൾ കുറവ് വന്നിട്ടുണ്ട് രജിത്ത് കുമാർ ബി​ഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ച് പറഞ്ഞു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top