Connect with us

റിനോഷുമായുള്ള തന്റെ ബന്ധം വളച്ചൊടിച്ചത് വിഷമിപ്പിച്ചു, റിനോഷ് എന്റെ ബ്രദർ മാത്രമാണ്… ബന്ധം വേറെ രീതിയിൽ വന്നതിൽ വിഷമം തോന്നി; ശ്രുതി ലക്ഷ്മി പറയുന്നു

TV Shows

റിനോഷുമായുള്ള തന്റെ ബന്ധം വളച്ചൊടിച്ചത് വിഷമിപ്പിച്ചു, റിനോഷ് എന്റെ ബ്രദർ മാത്രമാണ്… ബന്ധം വേറെ രീതിയിൽ വന്നതിൽ വിഷമം തോന്നി; ശ്രുതി ലക്ഷ്മി പറയുന്നു

റിനോഷുമായുള്ള തന്റെ ബന്ധം വളച്ചൊടിച്ചത് വിഷമിപ്പിച്ചു, റിനോഷ് എന്റെ ബ്രദർ മാത്രമാണ്… ബന്ധം വേറെ രീതിയിൽ വന്നതിൽ വിഷമം തോന്നി; ശ്രുതി ലക്ഷ്മി പറയുന്നു

ഏറ്റവും ഒടുവിലായി ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയത് ശ്രുതിയാണ്. എവിക്ടഡായി എന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ഷോക്ക് നൽകിയത് ശ്രുതിയുടെ ഉറ്റ ചങ്ങാതി റിനോഷിനാണ്. ഹൗസിൽ നിന്നും ഇറങ്ങും മുമ്പ് ശ്രുതി ഏറ്റവും കൂടുതൽ കെട്ടി പിടിച്ച് കരഞ്ഞതും റിനോഷിനെയാണ്. ഇരുവരുടേയും സൗഹൃദം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

അതേസമയം ഇപ്പോഴിത ഹൗസിൽ നിന്നും പുറത്തിറങ്ങി നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ് ശ്രുതി ലക്ഷ്മി.

ഭർത്താവ് എവിനാണ് ശ്രുതി ലക്ഷ്മിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയത്. ഭർത്താവിനെ കണ്ടതും കെട്ടിപിടിച്ച് ഉമ്മകൾ നൽകി ശ്രുതി. അമ്പത്തിയാറ് ദിവസം വല്ലാതെ എവിനെ മിസ് ചെയ്തുവെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. തിരികെ എത്തിയ ശ്രുതി ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കവെ അഞ്ചൂസ്, റിനോഷ് എന്നിവരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലെ സത്യാവസ്ഥയും വെളിപ്പെടുത്തി. ‘കപ്പ് മേടിച്ചോണ്ട് വരണമെന്നാണ് വിചാരിച്ചത്. പക്ഷെ അത് നടന്നില്ല. നല്ല എക്സ്പീരിയൻസാണ് ബി​ഗ് ബോസ്. എളുപ്പമല്ല ഹൗസിൽ പിടിച്ച് നിൽക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷെ ഹാപ്പിയായിട്ടാണ് ഇറങ്ങിയത്. വല്ലാത്തൊരു അനുഭവമാണ് ഹൗസ്. ബി​ഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡല്ല. അതേസമയം ഇതൊരു ഷോയാണ് റിയാൽ ലൈഫുമായി ബന്ധപ്പെടുത്താൻ പറ്റില്ല.’

ഞാൻ ഇത്രയും ദിവസം നിൽക്കുമെന്ന് കരുതിയില്ല. തുടക്കത്തിൽ ഹൗസിൽ നിന്നപ്പോൾ ആദ്യ ആഴ്ച തന്നെ തിരികെ വരണമെന്ന് തോന്നി. ബി​ഗ് ബോസ് ഷോയുടെ ആരാധികയല്ല ഞാൻ. തുടർച്ചായയി ഷോ കാണാറുണ്ടായിരുന്നില്ല. ടോപ്പ് ഫൈവിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് സാധിക്കാതെ പോയതിന്റെ ഒരു വിഷമമുണ്ട്. പിന്നെ ഗെയിം മനസിൽ കയറുമ്പോൾ എല്ലാവരും അ​ഗ്രസീവാണ്.’ ‘അപ്പോൾ അപ്പുറത്ത് ആരുണ്ടെന്ന് ശ്രദ്ധിക്കാതെയാണ് എല്ലാവരും ​ഗെയിം കളിക്കുന്നത്. അഞ്ചൂസ് വിഷയം ഞാൻ കണ്ടിരുന്നു. അവൾ എനിക്ക് പെങ്ങളെപ്പോലെയാണ്. നല്ല ഫ്രണ്ട്ഷിപ്പാണ് ഞങ്ങൾ തമ്മിൽ. ​ഗെയിമിനിടെ പരിക്ക് പറ്റിയത് അഞ്ചുവിന് കാണിച്ച് കൊടുത്തതാണ് ഞാൻ. അല്ലാതെ ഉമ്മവെച്ചതൊന്നുമല്ല. എനിക്ക് അതിൽ കുഴപ്പമൊന്നും തോന്നിയില്ല.’

അ‍ഞ്ചു ഉമ്മവെച്ചാൽ കുഴപ്പമുണ്ടോ?. ശ്രുതി ലക്ഷ്മി ചോ​ദിച്ചു. അതുപോലെ തന്നെ റിനോഷുമായുള്ള തന്റെ ബന്ധം വളച്ചൊടിച്ചത് വിഷമിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. റിനോഷ് എന്റെ ബ്രദർ മാത്രമാണ്. റിനോഷിനെ കുറിച്ച് വന്ന വീഡിയോകൾ‌ കണ്ട് ഞാൻ ഞെട്ടി. ബന്ധം വേറെ രീതിയിൽ വന്നതിൽ വിഷമം തോന്നി’ ശ്രുതി ലക്ഷ്മി പറഞ്ഞു. ശ്രുതിയെ വല്ലാതെ മിസ് ചെയ്തുവെന്നും അതുകൊണ്ട് തന്നെ പലപ്പോഴും ശ്രുതി പെട്ടന്ന് പുറത്തായി തിരികെ വന്നിരുന്നെങ്കില്ലെന്ന് തോന്നിയെന്നും ഭർത്താവ് എവിൻ പറഞ്ഞു. ശ്രുതി ​ഗെയിമെല്ലാം നന്നായി കളിച്ചതായാണ് തനിക്ക് തോന്നിയതെന്നും നൂറിന് മുകളിലിട്ട് കളിക്കുന്നത് കാണാമായിരുന്നുവെന്നും ശ്രുതിയുടെ ഭർത്താവ് പറഞ്ഞു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top